ജന്മദിനത്തിൽ നിർമ്മാണ കമ്പിനിയുടെ പ്രഖ്യാപനവുമായി നടൻ സിലംബരശൻ

ഫെബ്രുവരി 3 തമിഴ് നടൻ സിലംബരശൻ ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം. തൻ്റെ പുതിയ നിർമ്മാണ കമ്പനിയുടെ പ്രഖ്യാപനം ആണ് സിലംബരശൻ നടത്തിയിരിക്കുന്നത്. അറ്റ്മാൻ സിനി ആർട്‌സ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. കൂടാതെ താരം തൻ്റെ 50-ാമത് പ്രോജക്റ്റായ STR 50 പ്രഖ്യാപിച്ചു.

കുറച്ചുകാലം മുമ്പ്, കമൽഹാസൻ്റെ ബാനറായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിന് വേണ്ടി സംവിധായകൻ ദേസിംഗ് പെരിയസാമിയുടെ നേതൃത്വത്തിൽ ഒരു പ്രൊജക്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാൽ , കാലക്രമേണ, പ്രോജക്റ്റിനെക്കുറിച്ചുള്ള വാർത്തകളൊന്നും വെളിപ്പെടുത്തിയില്ല, അത് ഒരിക്കലും ആരംഭിച്ചില്ല. എപ്പോൾ സ്വന്തം ബാനറായ ആത്മൻ സിനി ആർട്‌സ് ഉപയോഗിച്ച് പ്രോജക്റ്റ് ഉണ്ടാകുമെന്നു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം. ഇപ്പോൾ STR 50 എന്ന് വിളിക്കപ്പെടുന്ന ഈ ചിത്രം നടൻ തന്നെയാകും നിർമ്മിക്കുക.


അറ്റ്മാൻ സിനി ആർട്‌സ്നൊപ്പം ഒരു നിർമ്മാതാവ് എന്ന നിലയിൽ ഒരു പുതിയ യാത്രയിലേക്ക് ഞാൻ ചുവടുവെക്കുകയാണെന്ന് പങ്കിടുന്നതിൽ എനിക്ക് ആവേശമുണ്ട്. എൻ്റെ 50-ാമത്തെ സിനിമ, എൻ്റെയും ദേസിംഗ് പെരിയസാമിയുടെയും സ്വപ്ന പദ്ധതിയാണ്. ,നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും പ്രതീക്ഷിക്കുന്നു,” ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് താരം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.

STR 50 പോസ്റ്ററിൽ, കത്തുന്ന വടിയുമായി സിമ്പുവിനോട് സാമ്യമുള്ള ഒരു കുട്ടിയുണ്ട്. ദേസിംഗ് പെരിയസാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം യുവൻ ശങ്കർ രാജയും ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരംഹംസയുമാണ്. പ്രവീൺ ആൻ്റണി എഡിറ്ററായും കെവിൻ കുമാർ സ്റ്റണ്ട് കോഓർഡിനേഷനും ആണ് ടെക്നിക്കൽ ക്രൂവിൻ്റെ മറ്റ് ഭാഗങ്ങൾ.ചിത്രത്തിൻ്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം ഇളംബരശൻ്റെ 49-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ രാംകുമാർ ബാലകൃഷ്ണനാണ്. സൂപ്പർ ഹിറ്റ് ചിത്രമായ പാർക്കിങ്ങിന് ശേഷം രാംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ഡോൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. എഞ്ചിനീയറിംഗ് മെറ്റീരിയലുകളും മെറ്റലർജിയും എന്ന പാഠപുസ്തകവും പിടിച്ച് കൈകൾ പിന്നിലേക്ക് കൂപ്പി സിമ്പുവിനെ അവതരിപ്പിക്കുന്ന ഒരു പോസ്റ്റർ ആയിരുന്നു പുറത്തിറങ്ങിയത് . പുസ്തകത്തിനുള്ളിൽ രക്തം പുരണ്ട കത്തിയുണ്ട്. 'മോസ്റ്റ് വാണ്ടഡ് സ്റ്റുഡൻ്റ് ' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററിൽ ഉണ്ട്. ഇതോടെ സിനിമയിൽ സിമ്പു ഒരു കോളേജ് വിദ്യാർത്ഥിയായി എത്തുമെന്ന ഊഹാപോഹങ്ങൾക്ക് വഴി തെളിഞ്ഞിരിക്കുകയാണ്.

Related Articles
Next Story