ARM-ലൂടെ തന്റെ 50ാമത് ചിത്രം നൂറു കോടി ക്ലബ് നേടി നടൻ ടോവിനോ തോമസ്.
ജിതിൻ ലാലിന്റെ സംവിധാനത്തിൽ ടോവിനോതോമസ് ത്രിപ്പ്ൾ റോളിൽ നായകനായി എത്തിയ ചിത്രത്തിൽ സുരഭി ലക്ഷ്മി , കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്,ജഗദീഷ്, ഹരീഷ് ഉത്തമൻ ,അജു വർഗീസ് , ബേസിൽ ജോസഫ് എന്നിവർ ഉൾപ്പെടെ വലിയ നിര തന്നെയുണ്ട്. സുജിത് നമ്പിയാർ രചന നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ്. 30 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ച ചിത്രം ആദ്യം ഷൂട്ട് ചെയ്തത് 2ഡി യിൽ ആണെങ്കിലും പിന്നീട് അത് 3ഡി ഫോർമാറ്റിൽ ആണ് തിയേറ്ററിൽ എത്തിയത്. ചിത്രം ടോവിനോയുടെ 50- മത് ചിത്രം കൂടെയാണ്.
മൂന്ന് തലമുറകളിലൂടെയും അവരുടെ ജീവിത ലക്ഷ്യങ്ങളിലൂടെയുമാണ് കടന്നുപോകുന്ന ചിത്രം, ജാതി വിവേചനത്തെയും അഭിസംബോധന ചെയ്യുന്ന രസകരമായ ഒരു ഇതിവൃത്തമാണ് പറയുന്നത്. ചിത്രം വൻ വിജയമായതോടെ ഇതിന്റയെ വ്യാജ പതിപ്പ് പുറത്തു വന്നിരുന്നു.
ARM വൻ വിജയമായതോടെ ഇതിന്റെ വ്യാജ പതിപ്പ് പുറത്തു വന്നിരുന്നു. ചിത്രം ഇറങ്ങി ദിവസങ്ങക്കുള്ളിൽ തന്നെയാണ് വ്യജ പതിപ്പ് ഇറങ്ങിയത്.ട്രെയിനിൽ ഇരുന്ന സിനിമ ആസ്വദിക്കുന്ന വ്യക്തിയുടെ വിഡിയോ ഒരു സുഹൃത്ത് സംവിധായകൻ ജിതിൻ ലാലിന് ആയച്ചു കൊടുത്തതോടെയാണ് സംഭവം പുറത്തു വന്നത്. സംഭവത്തിൽ പ്രതികരിച്ചു നിർമാതാവ് ലിസ്റ്റിൻ സിറ്റീഫൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറുപ്പ് വൈറലായിരുന്നു. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ARM-ലെ ദിബു നൈനാൻ തോമസ് ഈണം പകർന്ന എല്ലാ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.