'കുഞ്ഞനിയത്തി പുതിയ വീട്ടിലേക്ക്'; കണ്ണ് നിറഞ്ഞ് അഹാന

നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. തമിഴ്‌നാട് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അശ്വിന്‍ ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇതിന് പിന്നാലെ ദിയയുടെ സഹോദരിമാരായ ഹന്‍സികയും ഇഷാനിയും വിവാഹ ദിവസത്തെ വീഡിയോ തങ്ങളുടെ യുട്യൂബ് അക്കൗണ്ടുകളില്‍ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍ ദിയയുടെ ചേച്ചിയും നടിയുമായ അഹാന കൃഷ്ണ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ആഘോഷത്തിനപ്പുറം സ്വന്തം സഹോദരിയുടെ വിവാഹം തനിക്ക് എത്രമാത്രം വൈകാരികമായ അനുഭവമാണെന്ന് വീഡിയോയിലൂടെ പറയുകയാണ് അഹാന. 'ഓസിയുടെ വിവാഹം എന്റെ കണ്ണുകളിലൂടെ' എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്ന അനിയത്തി വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് പോകുമ്പോള്‍ അത് സന്തോഷം നല്‍കുന്നതിനൊപ്പം തന്റെ കണ്ണ് നനയിപ്പിക്കുന്നുവെന്നും അഹാന വീഡിയോയില്‍ പറയുന്നു.

Related Articles
Next Story