17 ആം വയസിൽ നായികാവേഷം പിന്നീട് ബോളിവുഡിൽ നിന്നും പടിയിറക്കം

ബോളിവുഡിൽ വളരെ വേഗം ശ്രദ്ധിക്കപ്പെട്ട ഒരു അഭിനേത്രിയാണ് രുഖ്‌സാർ റഹ്‌മാൻ. ആകെ രണ്ട് സിനിമകളിലെ അഭിനയത്തിലൂടെ നായിക പദവിയിലേക്കുയരാൻ രുഖ്സാർ റഹ്‌മാന് കഴിഞ്ഞു.

17-ാം വയസ്സിലാണ് താരം നായികാവേഷങ്ങൾ ചെയ്‌തത്. എന്നാൽ പക്ഷേ അധികകാലം വെള്ളിത്തിരയിൽ തിളങ്ങാൻ അവർക്ക് കഴിഞ്ഞില്ല. രുഖ്‌സാർ റഹ്‌മാൻ സിനിമ വിട്ടത് കുടുംബത്തിന്റെ നിർബന്ധത്തെത്തുടർന്ന് ആയിരുന്നു. വലിയ പല സിനിമകളും വേണ്ടെന്ന് വെച്ചാണ് താരം വിവാഹജീവിതത്തിലേക്ക് കടന്നത്. തുടർന്ന് ജീവിത്തിൽ നേരിടേണ്ടി വന്ന വല്ലുവിളികളെയും അതിനെ എങ്ങനെ മറികടന്നെന്നും തുറന്ന് പറയുകയാണ് റുഖ്സാർ റഹ്‌മാൻ.

റോജ അടക്കമുള്ള സിനിമകളിൽ റുക്‌സാറിന് വേഷങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അതെല്ലാം വേണ്ടെന്നുവെച്ചാണ് താരം ബോളിവുഡ് വിട്ടത്. എന്നാൽ, കുടുംബജീവിത്തിലെ ഇടർച്ചയ്ക്കുശേഷം 2005-ൽ അവർ വീണ്ടും സിനിമയിൽ തിരിച്ചെത്തി. ഇപ്പൊ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് രുഖ് സാർ തുറന്ന് പറഞ്ഞത്.

'ഋഷി കപൂറുമായി ഒന്നിച്ചഭിനയിക്കുമ്പോൾ ഞാൻ കൗമാരക്കാരിയാണ്. 17-ാം വയസ്സിൽ സ്‌കൂൾ പഠനം പൂർത്തിയാക്കി സിനിമയിലെത്തിയ ഞാൻ യാദ് രഖേഗി ദുനിയ, ഇൻതേഹാ പ്യാർ കി എന്നീ ചിത്രങ്ങളിൽ നായികാവേഷങ്ങൾ ചെയ്തു. എന്നാൽ, ഒരുവർഷത്തിന് ശേഷം എനിക്ക് സിനിമാമേഖലയിൽനിന്ന് മാറി നിൽക്കേണ്ടി വന്നു. സ്വന്തം ഇഷ്ട‌പ്രകാരമായിരുന്നില്ല അത്. എന്റെ മാതാപിതാക്കൾ എനിക്ക് അഭിനയത്തിൽ ഭാവി കണ്ടില്ല. പകരം അവർ എന്നെ കല്യാണം കഴിപ്പിച്ചു', മുഖ്‌സാർ റഹ്‌മാൻ പറഞ്ഞു.

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം പെർഫെക്‌ടായിരുന്നു. ഞാൻ നല്ലൊരു ഭാര്യയാവാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഉടനെ അമ്മയുമായി. ഐഷയുടെ ജനനത്തോടെ ഞാൻ ജീവിതത്തിന് പുതിയ അർഥം കണ്ടെത്തി. എന്നാൽ, കാലംപോകെ വിള്ളലുകൾ വരാൻ തുടങ്ങി. ബന്ധം വേർപ്പെടുത്തി. ഒരു രാത്രി കൈയിൽ കിട്ടിയതെല്ലാമെടുത്ത് ഞാൻ ഇറങ്ങി. മകൾക്ക് എട്ടുമാസം മാത്രമായിരുന്നു പ്രായം. ഞാൻ ജന്മദേശമായ രാംപുരിലേക്ക് തിരികെ പോയി. വാതിൽ തുറന്ന പിതാവ് എന്നോട് ഒന്നും ചോദിച്ചില്ല, 'എല്ലാം ശരിയാവും" എന്നുമാത്രം പറഞ്ഞു', അവർ ഓർത്തെടുത്തു.

'ഞാനൊരു ചെറിയ ബൂട്ടീക് തുടങ്ങി. എന്നാൽ, സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം കലശലായി. 2005-ൽ മകൾ ഐഷയെ മാതാപിതാക്കളെ ഏൽപ്പിച്ച് മുംബൈയിലേക്ക് മാറി. ജീവിത്തിലെ കുഠിനമായ തീരുമാനമായിരുന്നു അത്. ചെറിയ വേഷങ്ങളിലൂടെയും ഒഡിഷനുകളിൽ പങ്കെടുത്തും ജീവിതം തിരിച്ചുപിടിക്കാൻ തുടങ്ങി, ഡി, സർക്കാർ, പികെ, ഉറി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഞാൻ എൻ്റെ ജീവിതം തന്നെ തിരിച്ചുപിടിക്കുകയായിരുന്നു'. അവർ കൂട്ടിച്ചേർത്തു.

Related Articles
Next Story