നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി

നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ ആദ്യ വിവാഹം പരാജയമായിരുന്നു. വീട്ടുകാരെ ധിക്കരിച്ചുകൊണ്ട് ഒളിച്ചോടിയായിരുന്നു ദിവ്യ കാമുകനൊപ്പം പോയത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. എന്നാൽ, അധികം വൈകാതെ ദിവ്യ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, ഇടക്ക് ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ ദിവ്യ പങ്കെടുത്തിട്ടുണ്ട് എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നാണ് വിവാഹവാർത്ത പങ്കുവച്ച് ദിവ്യ പറഞ്ഞത്. ആദ്യം ക്രിസിനെ കാണുമ്പോൾ ഒരു ഭയം ആയിരുന്നുവെന്നും. എന്നാൽ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ പ്രൊപ്പോസ് ചെയ്തു. തമാശ ആണോ പറയുന്നത് എന്നായിരുന്നു ആദ്യം ദിവ്യ ചോദിച്ചത്. എന്നാൽ പിന്നീട് ആള് സീരിയസ് ആണെന്ന് മനസിലായെന്നും മോളോട് ചോദിക്കണം എന്നായിരുന്നു ദിവ്യയുടെ മറുപടി. മക്കൾ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ താൻ എത്തിയതെന്നും ദിവ്യ പറഞ്ഞു. ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷമാണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ടെന്നും എന്നും ദിവ്യ പറയുന്നു.

Related Articles
Next Story