നടി കാവ്യാ സുരേഷ് വിവാഹിതയായി

നടിയും മോഡലുമായ കാവ്യാ സുരേഷ് വിവാഹിതയായി . 2013 ലെ ലസാഗു ഉസാഗ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് വന്നത്.ആലപ്പുഴ സ്വദേശിയായ നടിയെ വിവാഹം ചെയ്തിരിക്കുന്നത് ആദീപാണ്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഒരേ മുഖം, കാമുകി തുടങ്ങിയ അഞ്ചു ചിത്രങ്ങളിലും 'തിരുമണം' എന്ന തമിഴ് ചിത്രത്തിലും 'സൂര്യ അസ്തമയം ' എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ നൃത്തരംഗത്തും സജീവമാണ് നടി.നൃത്ത പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്.

Related Articles
Next Story