നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം അഞ്ചുചിത്രങ്ങളിൽ മാത്രം അഭിനിയിച്ചതിനുശേഷം അവർ അഭിനയരംഗം വിട്ടൊഴിഞ്ഞു. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ മുന്നാമത്തെ ചിത്രമായിരുന്ന മരുകളിൽ അഭിനയിച്ചതോടെ അവർ കൂടതൽ അറിയപ്പെട്ടു. അബ്ദുൾഖാദറർ എന്ന പേരിൽ പ്രേം നസീർ ആദ്യമായി നായകനായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. ചെന്നൈയിൽവച്ച് ചിത്രീകരിച്ച ആത്മശാന്തിയിൽ മിസ്‌ കുമാരിയൊടൊപ്പമാണ് അവർ അഭിനയിച്ചത്. പി. രാമദാസ് സംവിധാനം ചെയ്ത് 1955 ൽ പുറത്ത് വന്ന ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ്പേപ്പർ ബോയ് ഏറെ ജനശ്രദ്ധനേടിയ സിനിമയായിരുന്നു.

Related Articles
Next Story