വീണ്ടും വരാം എന്ന് പറഞ്ഞ് ഇറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയുമെന്ന് കരുതിയില്ല.

സിനിമ സീരിയൽ താരം വിഷ്ണുപ്രസാദിന്റെ മരണവാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തെ അനുസ്മരിച്ച് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് നടി സീമ ജി നായർ. നടനുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും അദ്ദേഹത്തിന്റെ ഓർമ്മകളെ കുറിച്ചും ആണ് സീമാ ജി നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിലൂടെ പറയുന്നത്. തന്റെ മകന് ആറുമാസം ഉള്ളപ്പോൾ ഒരു സ്വകാര്യ ചാനലിൽ തന്റെ സഹോദരനായി അഭിനയിക്കാൻ വന്നപ്പോഴാണ് വിഷ്ണുപ്രസാദിനെ ആദ്യമായി കാണുന്നതെന്നും അവിടെ തുടങ്ങിയ സൗഹൃദമാണെന്നും പിന്നീട് തിരക്കൊക്കെ ആയപ്പോൾ പരസ്പരം കാണൽ കുറവായെന്നും സീമാ ജി നായർ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പോയി വിഷ്ണു പ്രസാദിനെ കണ്ടതിനെ പറ്റിയും കുറെയധികം തമാശകൾ പറഞ്ഞതിനെപ്പറ്റിയും സീമ ഓർത്തെടുക്കുന്നു. വീണ്ടും വരാം എന്നു പറഞ്ഞിറങ്ങുമ്പോൾ അവനിത്ര പെട്ടെന്ന് വിടപറയും എന്ന് കരുതിയില്ല എന്ന് സീമ വേദനയോടെ ഓർക്കുന്നു.

''വിഷ്ണു പ്രസാദ് വിടപറഞ്ഞു ..എത്രയോ വർഷത്തെ ബന്ധം ..എന്റെ അപ്പൂ 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം ..ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയൽ ഗോകുലത്തിൽ എന്റെ ബ്രദർ ആയി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം ..അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു ..എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി .കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു .ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു ..ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു ..പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു ..കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും ..കരൾ പകുത്തു നല്കാൻ തയ്യാറായ മകളെയും കണ്ടു ..വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല ..ജീവിക്കണമെന്ന ആഗ്രഹം അവനും ,ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു ..പക്ഷെ ..ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ )യെ വിളിച്ചു സത്യം ആണോന്നറിയാൻ ..അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി ..പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി ..മറ്റന്നാൾ ആയിരിക്കും അടക്കം ..എനിക്കാണെങ്കിൽ ഇന്നും ,നാളെയും വർക്കും ..അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു ..വിഷ്ണു വിട ..''

കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിഷ്ണുപ്രസാദ് വ്യാഴാഴ്ചയാണ് മരണപ്പെടുന്നത്. സിനിമ സീരിയൽ രംഗങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായിരുന്നു കൃഷ്ണപ്രസാദ്.

Related Articles
Next Story