അല്ലു അർജുന് ശേഷം രാം ചരണിൻ്റെ മെഴുക് പ്രതിമ മാഡം തുസാഡ്‌സിൽ ഉടൻ അനാച്ഛാദനം ചെയ്യും.
രാം ചരണിൻ്റെ മെഴുകു പ്രതിമ മാഡം തുസാഡ്സിൽ അനാച്ഛാദനം ചെയ്യും. അടുത്തിടെ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക അതിഥി ആയിരിക്കും ഇതിവേണ്ടി ചടങ്ങിൽ എത്തുന്നത്. അതാരാകുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനുവേണ്ടിയുള്ള മോൾഡിംഗ് പ്രക്രിയ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നടൻ ഇതിനകം തന്നെ തൻ്റെ അളവുകൾ നൽകിയിട്ടുണ്ട്. തൻ്റെ മെഴുക് രൂപത്തിൻ്റെ നിർമ്മാണത്തിൽ രാം ചരൺ സജീവമായി ഏർപ്പെടുന്നു എന്നാണാണ് റിപോർട്ടുകൾ.
നേരത്തെ, 2024 മാർച്ച് 28 ന് മാഡം തുസാഡ്സിൽ അല്ലു അർജുൻ തൻ്റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. തൻ്റെ ആദ്യ ചിത്രമായ ഗംഗോത്രി റിലീസ് ചെയ്ത് 21 വർഷം പൂർത്തിയാക്കിയ അതേ ദിവസം തന്നെ അദ്ദേഹം വികാരനിർഭരമായ കുറിപ്പും എഴുതിയിരുന്നു. രാം ചരൺ തൻ്റെ വരാനിരിക്കുന്ന ചിത്രമായ 'ഗെയിം ചേഞ്ചറിൻ്റെ' റിലീസിനായി ഒരുങ്ങുകയാണ്. എസ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. എസ്‌ജെ സൂര്യ, ശ്രീകാന്ത്, ജയറാം തുടങ്ങിയ അഭിനേതാക്കളും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു ചിത്രത്തിൽ എത്തുന്നു.