ബിരിയാണിക്ക് ശേഷം സജിൻ ബാബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’: ട്രെയിലർ അനോൺസ്മെന്റ് ടീസർ പുറത്ത്.

സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലർ എത്തുന്നു. 2025- ലെ കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ, ദേശീയ അവാർഡ് കരസ്ഥമാക്കിയ ബിരിയാണിക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’.

2025- ലെ ഫ്രാൻസിൽ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലർ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസർ അനോൺസ്മെന്റ് പുറത്തിറങ്ങി. ദേശീയ പുരസ്കാരം ലഭിച്ച ‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മറഞ്ഞുപോകുന്ന ആചാരങ്ങളെയും, സ്ത്രീമൂല്യങ്ങളെയും വിശ്വാസവും മിത്തും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെയുമാണ് അവതരിപ്പിക്കുന്നത്. വർത്തമാന കാലത്ത് സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്ന മനുഷ്യരാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായി ചിത്രത്തിന്റെ സഹനിർമാതാവ്.

റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്യാമപ്രകാശ് എം.എസ്, എഡിറ്റിംഗ് അപ്പു ഭട്ടത്തിരിയും സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സെയ്‌ദ് അബാസുമാണ്. ഗായത്രി കിഷോറാണ് ചിത്തത്തിന്റെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത്. മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ: ഡോ.സംഗീത ജനചന്ദ്രൻ

Related Articles
Next Story