ജവാന് ശേഷം അറ്റ്ലിയുടെ ഹിന്ദി ചിത്രത്തിൽ സൽമാൻ ഖാൻ നായകൻ
A6 എന്നറിയപ്പെടുന്ന പേരിടാത്ത പ്രോജക്റ്റ് ഒരു മെഗാ-ബജറ്റ് ചിത്രമാണ്.
ജവാൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം സംവിധായകൻ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിൽ നായകൻ സൽമാൻഖാൻ എന്ന് റിപ്പോർട്ടുകൾ.കൂടാതെ സൽമാനൊപ്പം ചിത്രത്തിലെ മുഖ്യ വേഷത്തിൽ കമൽ ഹാസനും രജനികാന്തും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കാസ്റ്റിംഗ് കോമ്പിനേഷനുകളിൽ ഒന്നായിരിക്കും ഇത്.
A6 എന്നറിയപ്പെടുന്ന പേരിടാത്ത പ്രോജക്റ്റ് ഒരു മെഗാ-ബജറ്റ് ചിത്രമാണ്. അലിയുടെ സംവിധനത്തിൽ ഒരുങ്ങുന്ന ആറാമത്തെ ചിത്രമായിരിക്കും ഇത്.പുനർജന്മ കഥയുള്ള രണ്ട് ടൈംലൈനുകളിൽ പറയുന്ന കഥയായിരിക്കും ചിത്രത്തിന്. തികച്ചു സാങ്കല്പിക ലോകത്തു നടക്കുന്ന കഥയിൽ ഒരു യോദ്ധാവിന്റെ വേഷമായിരിക്കും സൽമാൻ ഖാൻ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിൽ പഴയ കാലഘട്ടവും പുതിയ കാലഘട്ടവുമായി ആയിരിക്കും അവതരിപ്പിക്കുക.
ആക്ഷൻ, ഇമോഷൻ, എന്നിവ നിറഞ്ഞ ഒരു പുതിയ സിനിമാറ്റിക് അനുഭവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഒരു വർഷത്തിലേറെയായി അറ്റ്‌ലി ഈ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രം 2025ൽ നിർമ്മാണം ആരംഭിക്കും, 2026 ൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ഈ വര്ഷം അവസാനം ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ തീരുമാനിക്കും.
അതേസമയം, സൽമാൻ ഖാൻ ഇപ്പോൾ എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിൻ്റെ തിരക്കിലാണ്. 2025 ഈദ് റിലീസിന് ഒരുങ്ങുന്നു. 2025 ക്രിസ്തുമസിന് റിലീസായി എത്തുന്ന വരുൺ ധവാൻ ചിത്രം ബേബി ജോണിൽ സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തകളും ഉണ്ട്. ആറ്റ്ലീ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ആറ്റ്ലീയുടെ സംവിധാനത്തിൽ വിജയ് നായകനായ 'തെരി'യുടെ ഹിന്ദി റീമേയ്ക്കാണ് ബേബി ജോൺ.