ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകിയെ പരിചയപ്പെടുത്തി റിഷി
മിനി സ്‌ക്രീൻ പ്രേക്ഷകർക്ക പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മുടിയൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റിഷി കെ . ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ റിഷി പിന്നീട് ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളികളുടെ സ്വന്തം മുടിയൻ ആവുകയായിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിശേഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് റിഷി. ദീർഘനാളായിട്ടുള്ള കാമുകിയെ റിഷി കഴിഞ്ഞ ദിവസം പരിചയപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റിഷി കാമുകി ആരാണെന്നത് വെളിപ്പെടുത്തിയത്.
നടി കൂടിയായ ഡോ. ഐശ്വര്യയാണ് റിഷിയുടെ കാമുകി. ആറ് വർഷത്തോളമായി തങ്ങൾ പ്രണയത്തിലാണെന്നും റിഷി വെളിപ്പെടുത്തി. റിഷിയുടെ കുടുംബാംഗങ്ങളും വീഡിയോയിൽ എത്തിയിരുന്നു. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഐശ്വര്യ കുടുംബവിളക്ക്, സുഖമോ ദേവി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിരുന്നു
നേരത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത റിഷി കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും അവരാണ് തനിക്ക് എല്ലാമെന്നും പറഞ്ഞിരുന്നു. ഉപ്പും മുളകും എന്ന സീരിയലിന് പുറമെ നീരജ് മാധവ് നായകനായ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലും റിഷി അഭിനയിച്ചിരുന്നു.