ലക്കി ഭാസ്കറിന്റെ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിലേക്ക്
പൂജാ ചടങ്ങുകളോടെ ആകാശംലോ ഒക താര ചിത്രീകരണം ആരംഭിച്ചു

ലക്കി ഭാസ്‌ക്കർ എന്ന വെങ്കി ആറ്റിലൂരി ചിത്രത്തിന്റെ വിജയത്തിന് ശേഷം പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിലേക്ക്. സംവിധായകൻ പവൻ സദിനേനിയുമായി കൈകോർത്തുകൊണ്ട് ആകാശംലോ ഒക താര എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാൻ പോകുന്നത്. ഔപചാരിക പൂജാ ചടങ്ങുകളോടെയാണ് ആകാശംലോ ഒക താര ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. കലി എന്ന മലയാള ചിത്രത്തിന് സെസാഹം വെരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ആകാശംലോ ഒക താര. ലൈറ്റ് ബോക്‌സ് മീഡിയ ബാനറിൽ സന്ദീപ് ഗുന്നവും രമ്യ ഗുന്നവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങൾ നീണ്ട സൗഹൃദത്തിനൊടുവിൽ നിർമ്മാതാക്കളായ അല്ലു അരവിന്ദ്, അശ്വിനി ദത്ത്, ഗുന്നം ഗംഗരാജു എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്.
പൂജ ചടങ്ങിൽ നിർമ്മാതാക്കളായ അല്ലു അരവിന്ദ്, അശ്വിനി ദത്ത് എന്നിവർ പങ്കെടുത്തു. മുഹൂർത്തം ഷോട്ടിന് അല്ലു അരവിന്ദ് ക്ലാപ്പ് ബോർഡ് മുഴക്കി. അശ്വിനി ദത്ത് ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ഗുന്നം ഗംഗരാജു ആദ്യ ഷോട്ട് സംവിധാനം ചെയ്തു.
അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് . തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്താൻ ഒരുങ്ങുകയാണ് ആകാശംലോ ഒക താര.