കാത്തിരിപ്പിനൊടുവിൽ അജിത്ത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു

മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത് കുമാര്‍ നായകനായി വരുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. ചിത്രത്തിന്റെ പ്രഖ്യാബനം മുതൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതേ സമയം വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു. വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രീകരണ ദൃശ്യങ്ങള്‍ അസര്‍ബെയ്‍ജാനില്‍ നിന്നുള്ളത് നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ വളരെ സിമ്പിൾ ആയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തു വിട്ടിട്ടുള്ളത്. ചിത്രം ഇതിനോടകം ഏറെ ഹൈപ് നേടി കഴിഞ്ഞു. വിഡാ മുയര്‍ച്ചി റിലീസ് ആകുന്നതോടെ അജിത് കുമാർ തമിഴ് താരങ്ങളിൽ മുന്നിൽ എത്തും എന്ന വാർത്തയും പരക്കുന്നുണ്ട്. എന്നാൽ തുനിവ് ആണ് ഒടുവിലായി റിലീസ് ചെയ്ത അജിത് കുമാർ ചിത്രം. വൻ വിജയമായിരുന്നു ബോക്സ്ഓഫീസിൽ തുനിവിനു കിട്ടിയത്. വിഡാ മുയര്‍ച്ചിയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Athul
Athul  

Related Articles

Next Story