കാത്തിരിപ്പിനൊടുവിൽ 47 ആം വയസിൽ പ്രണയ വിവാഹം

നീണ്ട നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ തമിഴ് നടൻ വിശാൽ തന്റെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സായി ധാൻഷികയാണ് വധു. വിവാഹം ആഗസ്റ്റ് 29ന് നടക്കും. വിവാഹം എന്നൊന്ന് സംഭവിക്കുമ്പോൾ അത് ഞാൻ ഔദ്യോഗികമായി തന്നെ എല്ലാവരെയും അറിയിക്കുമെന്ന് നേരത്തെ തന്നെ വിശാൽ ഉറപ്പ് പറഞ്ഞിരുന്നതാണ്. ആ ഉറപ്പ് വിശാൽ പാലിച്ചു. സായി പ്രധാന കഥാപാത്രമായി എത്തുന്ന യോഗിഡാ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് വിശാലും ധൻഷികയും തങ്ങളുടെ പ്രണയം സമ്മതിച്ചത്. ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്ന വിശാൽ.


"ഇതിനപ്പുറം മറച്ചുവയ്ക്കാൻ സാധിക്കില്ല. അതെ ഞങ്ങൾ പ്രണയത്തിലാണ്. ആഗസ്റ്റ് 29 നാണ് വിവാഹം പ്ലാൻ ചെയ്‌തിരിയ്ക്കുന്നത്. എല്ലാവരെയും ക്ഷണിക്കും, കല്യാണത്തിന് വരണം. ഇതുപോലൊരു വേദിയിൽ ഇത് പറയാൻ അവസരം നൽകിയ സംവിധായകനും പ്രൊഡ്യൂസർക്കും നന്ദി" എന്നാണ് വിശാൽ പറഞ്ഞത്. എനിക്ക് വിശാലിനൊപ്പം സന്തോഷത്തോടെ ജീവിക്കണം, അദ്ദേഹം എന്നും ഹാപ്പിയായി കാണണം എന്ന് ധൻഷികയും പറഞ്ഞു.

ഇരുവരും തമ്മിൽ 15 വർഷത്തോളം നീണ്ട സൗഹൃദമുണ്ട്. എന്നാൽ സൗഹൃദത്തിന്റെ ആദ്യ ഘട്ടങ്ങളിലൊന്നും ഇരുവരും തമ്മിൽ പ്രണയം ഉണ്ടായിരുന്നില്ല. ഇപ്പോൾ 47 ആമത്തെ വയസിൽ എത്തി നിൽക്കുന്ന വിശാൽ ഇതിനിടയിൽ പലരുമായി പ്രണയത്തിലാക്കുകയും വിവാഹ നിശ്ചയം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ അതിനെല്ലാം ഒടുവിലാണ് ഇപ്പോൾ സായി ധാൻഷികയുമായി വിശാലിന്റെ വിവാഹം നടക്കാൻ പോകുന്നത്. ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുമായി താരം മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ വേർപിരിഞ്ഞു. വിശാലിന്റെയും വര ലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത് കുമാറിന്റെയും രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങളാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാനുള്ള കാരണം എന്ന തരത്തിൽ വാർത്തകളും അതെ തുടർന്ന് പ്രചരിച്ചിരുന്നു.


2019 ൽ അനിഷ അല്ല റെഡ്ഡിയുമായുള്ള വിശാലിന്റെ വിവാഹ നിശ്ചയം തമിഴകത്ത് ഒരു ആഘോഷമായിരുന്നു. എന്നാൽ ആ ബന്ധവും നിലനിന്നില്ല. പിന്നീട് കീർത്തിസുരേഷുംമായി ഒന്നിച്ച് സണ്ടക്കോഴി2 എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം വിശാൽ കീർത്തി സുരേഷിനെ വിവാഹം ആലോചിച്ചിരുന്നു എന്ന വാർത്തകളും ഉണ്ട്. എന്നാൽ അതിന് വളരെകാലം മുൻപ് തന്നെ കീർത്തി സുരേഷ് കമ്മിറ്റെഡ് ആയിരുന്നു.


അങ്ങനെ നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ഇപ്പോൾ വിശാൽ വിവാഹിതൻ ആകാൻ പോകുന്നത്.nഇൻഡസ്ട്രിയിൽ നിന്നും പല തരത്തിലുള്ള കളിയാക്കലുകൾ വിശാലിന് നേരിടേണ്ടി വന്നിട്ടുണ്ട്. അത് വിശാൽ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. വിശാലിന്റെ ഉറ്റസുഹൃത്തായ ആര്യയുടെ വിവാഹം കഴിഞ്ഞതിന് ശേഷം താൻ വിവാഹം ചെയ്യാം എന്ന് വിശാൽ മുൻപ് പറയുമായിരുന്നു. ഇന്ന് ആര്യയുടെ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുമുണ്ട്. ഇനി വിശാലിന്റെയും ധാൻഷികയുടെയും വിശാലിന്റെയും വിവാഹത്തിനാണ് തമിഴ് സിനിമാ ലോകം കാത്തിരിക്കുന്നത്.



Related Articles
Next Story