സംഗീതിൽ തിളങ്ങി അഹാന; കണ്ണ് നിറയിച്ച് സിന്ധു കൃഷ്ണ
ദിയ കൃഷ്ണയുടെ സംഗീതിന് കുടുംബത്തിനൊപ്പം നൃത്തം ചെയ്ത് അഹാന കൃഷ്ണ. ഗ്രീൻ കളർ തീമിൽ ഒരുക്കിയ ദിയയുടെ സംഗീത് ചടങ്ങിൽ ബോളിവുഡ് ഗാനത്തിനായിരുന്നു സഹോദരിമാർക്കും അമ്മയ്ക്കും ഒപ്പം അഹാന ചുവടു വച്ചത്.
കൽ ഹോ ന ഹോ എന്ന ചിത്രത്തിലെ പ്രശസ്തമായ മാഹി വേ എന്ന ഗാനത്തിന് ആദ്യം വേദിയിലെത്തിയത് അഹാനയും ദിയയും ഇഷാനിയും ഹൻസികയുമായിരുന്നു. പിന്നീട് അമ്മ സിന്ധു കൃഷ്ണയും ചുവടുകളുമായി വേദിയിലെത്തി. വളരെ വികാരഭരിതമായ പ്രകടനമായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്. അമ്മ സിന്ധു കൃഷ്ണ എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞല്ലോ എന്നാണ് വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്.
കഴിഞ്ഞ ദിവസമായിരുന്നു ദിയ കൃഷ്ണയും അശ്വിൻ ഗണേഷുമായുള്ള വിവാഹം. തിരുവനന്തപുരത്ത് വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുനെൽവേലി സ്വദേശിയും സോഫ്ട്‍വെയർ എൻജിനീയറുമായ അശ്വിൻ ഗേണേഷിനെയാണ് ദിയ വിവാഹം ചെയ്തത്.