'കരിഷ്മയില്ലാത്ത ഐശ്വര്യ റായി': താരതമ്യങ്ങൾക്കെതിരെ പ്രതികരിച്ച് ഉർവശി റൗട്ടേല

ഫാഷൻ ലോകത്തെ ആരാധകരുടെ ശ്ര ശ്രദ്ധ കേന്ദ്രമായി മാറുകയാണ് കാൻവേദി. ഇത്തവണത്തെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വ്യത്യസ്തകൾക്കൊണ്ടും പുതുമ കൊണ്ടും ആരാധകരെ ഞെട്ടിക്കുകയാണ് താരങ്ങൾ. അത്തരത്തിൽ വ്യത്യസ്‌തമായ ലുക്കുകളിലെത്തി ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉർവശി റൗട്ടേല. 2018-ലെ കാൻ മേളയിൽ ഐശ്വര്യ റായ് ധരിച്ച മൈക്കിൾ കിൻകോ ഗൗണിന് സമാനമായ ഗൗൺ ധരിച്ചും ഉർവശി ഇത്തവണ എത്തിയിരുന്നു. ഇതോടെ പലരും ഐശ്വര്യയേയും ഉർവശി റൗട്ടേലയേയും താരതമ്യം ചെയ്തു‌. ഇപ്പോഴിതാ, ഇത്തരം താരതമ്യങ്ങൾക്കെതിരെ ഉർവശി റൗട്ടേല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഐശ്വര്യ റായിയേയും തന്നെയും താരതമ്യം ചെയ്തുകൊണ്ട് ഒരാളിട്ട കമന്റിന്റെ സ്ക്രീൻഷോട്ടും താരം പങ്കു വച്ചു. 'ഒട്ടും കരിഷ്‌മയില്ലാതെ ഐശ്വര്യ റായ് ആകാൻ ശ്രമിക്കുന്നു' എന്നായിരുന്നു ആ കമന്റ്.

'കരിഷ്‌മയില്ലാത്ത ഐശ്വര്യ റായ് ആകാൻ ശ്രമിക്കുകയാണോ ഞാൻ? ഡാർലിങ്, ഐശ്വര്യ ഒരു ബിംബമാണ്. എന്നാൽ ഞാൻ ഒരാളുടേയും ഡ്യൂപ്ലിക്കേറ്റാകാനല്ല ഇവിടെയുള്ളത്. ഞാനാണ് ബ്ലൂ പ്രിന്റ്. അവിടെ ഇഴുകിച്ചേരാനായി കാൻസ് എന്നെ ക്ഷണിച്ചതല്ല, വേറിട്ടുനിൽക്കാനായി ഞാൻ വന്നതാണ്. എൻ്റെ ലുക്ക്, എന്റെ സ്റ്റൈൽ, എന്റെ ആത്മവിശ്വാസം ഇതെല്ലാം നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കിൽ, ഒന്നോ രണ്ടോ ദീർഘനിശ്വാസമെടുക്കൂ. ഞാൻ എല്ലാവർക്കും പറ്റിയ ആളല്ല.' -ഉർവശി റൗട്ടേല കുറിച്ചു.

Related Articles
Next Story