അജിത്ത്കുമാർ റേസിങ് : പുതിയ റേസിംഗ് ക്ലബ്ബുമായി തല
അഭിനയിത്തിനോടൊപ്പം റേസിങ്ങിലും ഒരുപാട് താല്പര്യമുള്ള ആളാണ് തമിഴ് നടൻ അജിത് കുമാർ എന്ന തല. പ്രൊഫഷണൽ റേസ് കാർ ഡ്രൈവർ കൂടിയായ താരം 'അജിത് കുമാർ റേസിംഗ്' എന്ന പേരിൽ സ്വന്തം റേസിംഗ് ടീമിൻ്റെ ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനപ്രിയ ബെൽജിയൻ റേസർ ഫാബിയൻ ഡഫിയക്സ് ആയിരിക്കും ടീമിൻ്റെ ഔദ്യോഗിക റേസിംഗ് ഡ്രൈവർ. ദുബായ് ഓട്ടോഡ്രോമിൽ ഫെരാരി 488 EVO ചലഞ്ച് പരീക്ഷിക്കുന്നതിനിടെ അജിത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര നടൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾക്കൊപ്പം, ചന്ദ്ര അജിത്തിൻ്റെ റേസിംഗ് ടീമിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
" അജിത് കുമാർ വീണ്ടും റേസിംഗ് സീറ്റിലേക്ക് എത്തിയിരിക്കുന്നു. പുതിയ റേസിംഗ് ടീം , പോർഷെ 992 GT3 കപ്പ് വിഭാഗത്തിൽ (sic) ടീമിൻ്റെ ഔദ്യോഗിക റേസിംഗ് ഡ്രൈവറായിരിക്കും ഫാബിയൻ ഡഫിയക്സ് ആയിരിക്കും . @24hseries യൂറോപ്യൻ പരമ്പരയിൽ തുടങ്ങി വിവിധ അന്താരാഷ്ട്ര റേസിംഗ് പരമ്പരകളിൽ ടീം മത്സരിക്കും."-എന്നാണ് പോസ്റ്റിൽ പറയുന്നത്. യുവ ഡ്രൈവർമാർക്കായി അന്താരാഷ്ട്ര സർക്യൂട്ടുകളിൽ ഓടിക്കാനും, സമഗ്രമായ ഒരു റേസിംഗ് പ്രോഗ്രാം നൽകാനും താരം ഈ പുതിയ റേസിംഗ് ടീമിലൂടെ ലക്ഷ്യമിടുന്നു. അജിത്തിൻ്റെ നിരവധി ആരാധകർക്കും റേസിംഗ് താല്പര്യമുള്ളവർക്കും , മറ്റുള്ളവർക്കും ശെരിക്കും പ്രജോതനമാകുന്ന ഒരു വാർത്തയാണ്.
അജിത്കുമാറിന്റെ തുനിവ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ നടി മഞ്ജു വാര്യരുമായി ഓഫ് റോഡ് ബൈക്ക് ട്രിപ്പ് നടത്തിയയിരുന്നു. ഇതിന്റെ ചിത്രങ്ങളും വാർത്തകളും സാമൂഹ്യ മദ്യമങ്ങളിൽ വൈറലായിരുന്നു. അതിനു ശേഷം മഞ്ജു വാര്യയർ BMW GS1250 തന്റെ ഓഫ് റോഡ് ട്രിപ്പിനായി വാങ്ങിയിരുന്നു. ബൈക്ക് ഓടിക്കാനും ഓഫ് റോഡ് ചെയ്യാനും അജിത് കുമാർ ആണ് തന്റെ പറഞ്ഞു തരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.