ഓൾ വി ഇമേജിന് ആസ് ലൈറ്റ് 'ഒരു യൂറോപ്യൻ ചിത്രം'; ഓസ്കറിൽ ചിത്രം അയക്കാത്തതിൽ വിചിത്ര മറുപടിയുമായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ

ഓസ്‌കാറിൻ്റെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക സമർപ്പണമായി കിരൺ റാവുവിൻ്റെ 'ലാപാത ലേഡീസ്' തിരഞ്ഞെടുത്തത്തിനു പിന്നാലെ തിരിച്ചടി നേരിടുകയാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (FFI). പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (All we imagine as light) രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരെയും അമ്പരിച്ചുകൊണ്ടാണ് പട്ടികയിലെ 29 ചിത്രങ്ങളെ പിന്നിലാക്കികൊണ്ട് ലാപാത ലേഡീസ് ഓസ്കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എന്നാൽ ഇതിനെപ്പറ്റിയുള്ള FFI-യുടെ പ്രസിഡന്റ് രവി കൊട്ടാരക്കരയുടെ പ്രതികരണമാണ് എപ്പോൾ വിചിത്രമായിരിക്കുന്നത്.''ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം കണ്ടപ്പോൾ ജൂറിക്ക് അതൊരു യൂറോപ്യൻ ചിത്രമായി ആണ് തോന്നിയത്, ഇന്ത്യയിൽ ചിത്രരീകരിച്ച ഒരു യൂറോപ്യൻ ചിത്രം''. അല്ലാതെ ഇന്ത്യയിൽ ചിത്രീകരിച്ച ഒരു ഇന്ത്യൻ ചിത്രമായി അത് തോന്നിയില്ല'' എന്നാണ് രവി കൊട്ടാരക്കര ചിത്രം തഴഞ്ഞതിനെപറ്റി പറഞ്ഞിരിക്കുന്നത്. അതുകൂടാതെ ലാപാത ലേഡീസ് 'ഒരു ഇന്ത്യൻ-നെസ്' ചിത്രമാണെന്നും രവി കൊട്ടാരക്കര ദി ഹോളിവുഡ് റിപോർട്ടറിനു കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിനിടെ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് പായൽ കപാഡിയ രാജിനയും സംവിധാനവും നിർവഹിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ചിത്രം ഫെസ്റ്റിവലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അവാർഡായ ഗ്രാൻഡ് പ്രിക്സ് നേടുകയും ചെയ്തു. മുംബൈയിൽ താമസിക്കുന്ന മലയാളി നഴ്‌സുമാരായ പ്രഭയും അനുവും, തങ്ങളുടെ ജോലിയുടെ തിരക്കുകളും ജീവിതത്തിലെ ബുദ്ധിമുട്ടുകളും കാരണം ഇരുവരും ഒരു ബീച്ച് ടൗണിലേക്ക് ഒരു റോഡ് യാത്ര ആരംഭിക്കുന്നതും അവിടുത്തെ "മിസ്റ്റിക് ഫോറസ്റ്റ്' അവരുടെ സ്വപ്നങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടമായി മാറുന്നതുമായ കഥയാണ് ചിത്രം പറയുന്നത്. മലയാളി അഭിനേതാക്കളായ കനി കുസൃതി , ദിവ്യ പ്രഭ, അസീസ് നേടുമെങ്ങാട് എന്നിവരെ കൂടാതെ ചായ കദവും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

Related Articles
Next Story