അല്ലു അർജ്ജുനും ബേസിൽ ജോസഫും ഒന്നിച്ചൊരു ചിത്രം ഉണ്ടാകുമെന്ന് സൂചന

അല്ലു അർജുനും ബേസിൽ ജോസഫും പുതിയൊരു ചിത്രത്തിൽ ഒന്നിക്കുന്നതായി സൂചന.ബേസിൽ ജോസഫിന്റെ കഥ അല്ലു അർജുന് ഇഷ്ടമായതായാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻ നായകനാക്കി പാൻ ഇന്ത്യൻ ലെവലിലാകും ചിത്രം ഒരുക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ട്.

ഒരു സൂപ്പർ ഹീറോ ചിത്രത്തിലാകും ഇരുവരും ഒന്നിക്കുന്നതെന്ന വാർത്തകൾ വന്നതോടെ ബേസിൽ ജോസഫ് ഒരുക്കുന്ന ശക്തിമാനിലാകും അല്ലു അർജുൻ എത്തുക എന്നതാണ് സോഷ്യൽ മീഡിയയിലെ ചർച്ച. എന്നാൽ ഇരുവരും ഒന്നിക്കുന്നത് ഒരു സൂപ്പർ ഹീറോ ചിത്രത്തിൽ ആയിരിക്കില്ലെന്നും ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാർത്ത സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്തു വന്നിട്ടില്ല.

നേരത്തെ ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ശക്തിമാനിൽ രൺവീർ സിങ് നായകനാകും എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു.

Related Articles
Next Story