ദിയ കൃഷ്ണയുടെ ബ്രൈഡൽ ഷവർ പാർട്ടിയൊരുക്കിയത് അമ്മുവും ഞാനുമാണെന്ന്; ഇഷാനി കൃഷ്ണ

ദിയ കൃഷ്ണയുടെ ബ്രൈഡൽ ഷവർ പാർട്ടിയുടെ വിശേഷങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിയയ്ക്ക് പിന്നാലെയായി ഇഷാനിയും വിശേഷങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ്. ഞാനും അമ്മുവുമാണ് ഇത് നടത്തിയതെന്ന് വേണമെങ്കിൽ പറയാം. ബ്രൈഡൽ ഷവർ എന്ന ഐഡിയ കൊണ്ടുവന്നത് ഞാനാണ്. എന്റെ മനസിലാണ് അത് വന്നത്. അമ്മയോടും അമ്മുവിനോടും പറഞ്ഞപ്പോൾ എല്ലാം പെട്ടെന്ന് അറേഞ്ച് ചെയ്യുകയായിരുന്നു. അമ്മുവുമാണ് കൂടുതൽ കാര്യങ്ങൾ ചെയ്തത്. ഞാനാണ് കേക്കൊക്കെ സെലക്റ്റ് ചെയ്തത്. പിങ്കാണ് ഞങ്ങളുടെ തീം. ഞങ്ങളെല്ലാം പിങ്ക് കളറിലുള്ള ഡ്രസാണ്. ഓസി മാത്രം വേറൊരു കളറിലാണ്.

ഡെക്കറേഷനൊക്കെ ചെയ്ത് കഴിഞ്ഞു. അമ്മു അതിന്റെ ഫോട്ടോ കണ്ടിരുന്നു. നല്ലതാണെന്നാണ് പറഞ്ഞത്. നേരിൽ കണ്ടിട്ട് അഭിപ്രായം പറയാം. ഫോട്ടോ കാണേണ്ടെന്ന് പറഞ്ഞു. നിന്റെ പരിപാടിയാണെന്ന് കരുതി നീ കയറിക്കോളൂ എന്നായിരുന്നു അഹാന പറഞ്ഞത്. എന്റെ ബ്രൈഡൽ ഷവറല്ല, ഞാൻ അറേഞ്ച് ചെയ്ത ആളാണെന്ന് പറഞ്ഞായിരുന്നു ഇഷാനി ഒരുക്കങ്ങൾ നോക്കിയത്. വരുന്ന ഗസ്റ്റുകളുടെ പേരെഴുതിയ പ്ലേറ്റൊക്കെ അഹാനയുടെ ഐഡിയയാണെന്നും ഇഷാനി പറഞ്ഞിരുന്നു.

ഡെക്കറേഷനെക്കുറിച്ച് ചോദിച്ചപ്പോൾ പിങ്ക് വൈറ്റായിരിക്കും തീം അല്ലേയെന്നായിരുന്നു ദിയ ചോദിച്ചത്. കിട്ടുന്നത് വെച്ച് സന്തോഷിക്കുക എന്നാണ് എന്റെ പോളിസി. നിങ്ങൾ അങ്ങനെയല്ല, പെർഫെക്ഷൻ വേണം എല്ലാത്തിലും. ദിയ എത്തിയതിന് ശേഷം ഇഷാനിയായിരുന്നു സ്വാഗതം ചെയ്തത്. അതിഥികൾക്കൊപ്പമായി ദിയ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.

ഓസിയെക്കുറിച്ച് സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം സംസാരിച്ചിരുന്നു. ഒറ്റക്കുട്ടിയായി ജീവിച്ച എനിക്ക് ദിയയുടെ വരവ് ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല ആദ്യം. പണ്ടത്തെ ഫോട്ടോയൊക്കെ നോക്കിയാൽ കാണാം എന്റെ കലിപ്പ്. അതുവരെ എന്നെ നോക്കിയിരുന്നത് അമ്മയായിരുന്നു. പെട്ടെന്ന് അപ്പച്ചിയും അമ്മൂമ്മയുമൊക്കെ നോക്കാൻ തുടങ്ങി. മെയിൻ ക്യാരക്ടറായിരുന്ന എനിക്കത് ആസപ്റ്റ് ചെയ്യാൻ പറ്റിയില്ല. ഓസിയെ ആശുപത്രിയിൽ നിന്നും വീട്ടിൽ കൊണ്ടുവന്ന സമയത്ത് എന്നെയായിരുന്നു കാവലിന് നിർത്തിയത്. അമ്മ പോയതും ഞാൻ ഓസിയെ കുട വെച്ച് അടിച്ചു. വെറും ഏഴ് ദിവസം പ്രായമേയുണ്ടായിരുന്നുള്ളൂ അവൾക്ക്. പിന്നെ നോക്കുമ്പോൾ അമ്മ കരയുന്നു, എനിക്ക് അടിയും കിട്ടുന്നു. എന്താണ് ചെയ്തതെന്ന് ചോദിച്ചപ്പോൾ വടി വെച്ച് അടിക്കരുത്, പോപ്പിക്കുട കൊണ്ട് തല്ലിക്കോ സാറേ എന്ന് ടിവിയിൽ കണ്ടിരുന്നു എന്നായിരുന്നു മറുപടി. അന്നത്തെ അടി കൊണ്ടാണ് ഓസി ഇങ്ങനെയായതെന്നായിരുന്നു അഹാന പറഞ്ഞത്.

Related Articles
Next Story