'ഡിപ്രഷൻ ക്യൂൻ' എന്ന കമന്റ്' ആളുകളുടെ മനോഭാവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അഞ്ചു ജോസഫ്

മലയാളത്തിലെ ഒരു റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നീട് ലൈവ് മ്യൂസിക്കൽ പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയ ഗായികയാണ് അഞ്ചു ജോസഫ്. പല മാനസികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയ അഞ്ചു അതെ കുറിച്ചും മാനസിക ആരോഗ്യത്തിന് പ്രധാമാന്യം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പലപ്പോഴായി താരം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിലുള്ള തുറന്ന് പറച്ചിലുകൾ നടത്തുമ്പോഴും സമൂഹം അതിനോട് പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് പറയുകയാണ് അഞ്ചു. ഡിപ്രഷൻ ക്യൂൻ എന്ന് വിളിച്ച് തന്നെ പരിഹസിച്ചതായും താരം പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
'മാനസികാരോഗ്യ പ്രശ്‌നങ്ങൾ ആർക്ക് വേണമെങ്കിലും ഉണ്ടാകാം. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഒരുപാട് സെലിബ്രിറ്റികൾ ഉൾപ്പെടെ സംസാരിക്കുന്നത് നല്ല കാര്യമാണ്. ഇപ്പോഴും ഇതേക്കുറിച്ച് മനസ്സിലാക്കാത്തവരുണ്ട്. എന്റെ പാട്ടുകൾക്ക് കീഴെ വരുന്ന കമന്റ് ഞാൻ വായിക്കും. ആളുകൾക്ക് ഇഷ്ട്ടപ്പെട്ടോ ഇല്ലയോ എന്നറിയാനാണ് വായിക്കുന്നത്. ടോക്ക് ഷോയോ ഇന്റർവ്യൂവോ ആണെങ്കിൽ കമന്റ് ഞാൻ വായിക്കാറില്ല. ഒരിക്കൽ ഒരു കമന്റ് വായിച്ചു. ഡിപ്രഷനെ കുറിച്ച് ആളുകൾക്ക് ഒന്നും മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ച ഒന്നായിരുന്നു അത്. ഡിപ്രഷൻ ക്യൂൻ' എന്നായിരുന്നു കമന്റ്. സെലിബ്രിറ്റികളും ഡോക്ടർമാരും സെക്കോളജിസ്‌റ്റുമാരുമെല്ലാം ഡിപ്രഷനെ കുറിച്ച് തുറന്നു സംസാരിക്കുന്നുണ്ട്. ക്ലിനിക്കൽ തെറാപ്പി വേണമെങ്കിൽ അത് സ്വീകരിക്കണം':- അഞ്ജുവിന്റെ വാക്കുകൾ