"കിട്ടിപ്പോയി. ഫോട്ടോ എടുത്തിട്ട് അയച്ചു കൊടുക്കാത്ത ആളെ കിട്ടി!’ ‘സമയത്ത് ഫോട്ടോ കൊടുക്കാതെ പെപ്പെയെ പറ്റിച്ച ആൾ ഇതാണോ?’ പെപ്പെയുടെ കമന്റ് ബോക്സിൽ രസകരമായ കമന്റുകൾ

സഞ്ജുവും ബേസിലും കളിയും ആരവവും കഴിഞ്ഞ് വീട്ടിലെത്തിയല്ലോ, പെപ്പെ ഇതുവരെ അവിടുന്ന് ഇറങ്ങിയില്ല’ എന്നിങ്ങനെ നീളുന്നു കമെന്റുകൾ.

ബേസിൽ ജോസഫിനെ കൂടാതെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ഫൈനൽ നേരിട്ട് കാണാൻ നടനായ ആന്റണി വർഗീസ് എന്ന പെപ്പെയും ഉണ്ടായിരുന്നു.

ട്വന്റി20 ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അഹമ്മദാബാദിലെ ഗാലറിയിൽ നിന്നുള്ള വിശേഷങ്ങൾക്ക് അവസാനമില്ലെന്ന് പറയാം .

ഗുജറാത്തിലെത്തി മത്സരം നേരിൽ കാണുകയും വിജയമാഘോഷിക്കുകയും ചെയ്‌തെങ്കിലും അവിടെ നിന്നുള്ള ചിത്രങ്ങൾ പെപ്പെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത് ചൊവ്വാഴ്ച രാത്രിയാണ്.

ഇന്ത്യ! ഇന്ത്യ!" എന്ന മുദ്രാവാക്യം ഇപ്പോഴും ചെവികളിൽ മുഴങ്ങുന്നു. ഈ ചരിത്ര വിജയം നേരിട്ട് സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞത് അദ്ഭുതകരമായിരുന്നു. പ്രിയ സഞ്ജു സാംസൺ, നീ മത്സരം ജയിക്കുക മാത്രമല്ല, ഞങ്ങളുടെ ഹൃദയവും കീഴടക്കി. ഇന്ത്യയുടെ ചരിത്രപരമായ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം! ജയ് ഹിന്ദ്.’’ എന്നായിരുന്നു ആന്റണി പോസ്റ്റിനു അടിക്കുറിപ്പ് നൽകിയത് .

എന്നാൽ ആരാധകർ രസകരമായ കമന്റുകളാണ് പെപ്പയുടെ പോസ്റ്റിനു താഴെ കുറിച്ചത്.

‘ഇയാൾ ഇപ്പോഴാണോ കളി കഴിഞ്ഞ് ഇറങ്ങുന്നത്?’, ‘ഉറങ്ങിപ്പോയോ’, ‘സഞ്ജുവും ബേസിലും കളിയും ആരവവും കഴിഞ്ഞ് വീട്ടിലെത്തിയല്ലോ, പെപ്പെ ഇതുവരെ അവിടുന്ന് ഇറങ്ങിയില്ല’ എന്നിങ്ങനെ നീളുന്നു കമെന്റുകൾ.


ചിത്രങ്ങൾ എടുത്തവൻ ഇന്നാണ് അയച്ചുതന്നത് ബ്രോ’ എന്നായിരുന്നു പെപ്പെയുടെ മറുപടി. ആന്റണിയുടെ വിശദീകരണത്തിനും മറുപടിയായി രസകരമായ ഒട്ടേറ കമന്റുകളാണ് വന്നത്. 'എല്ലാ കൂട്ടത്തിലും കാണും അത്‌പോലെ ഒരുത്തൻ' ‘ഐഫോൺ ഉള്ള ചങ്ക് ആണോ ചിത്രങ്ങളെടുത്തത്?’ ഇങ്ങനെ പോകുന്നു കമന്റുകൾ.


സഞ്ജുവിന്‍റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ബേസില്‍ നേരത്തേ പങ്കുവച്ചിരുന്നു.


ഇന്ത്യയുടെ ചരിത്ര വിജയം നേരിട്ട് കണ്ട് ദിവസങ്ങൾക്ക് ശേഷം നടൻ ആന്റണി വർഗീസ് പങ്കുവച്ച ചിത്രങ്ങൾക്ക് പിന്നാലെ, ഇപ്പോൾ താരത്തിന്റെ ഭാര്യ അനിഷ പോസ്റ്റ് ചെയ്ത ചിത്രങ്ങളും അതിന് ലഭിക്കുന്ന കമന്റുകളുമാണ് വൈറലാകുന്നത്.


‘‘സ്ക്രീനിലെ കാഴ്ചകളിൽ നിന്ന് നേരിട്ട് സ്റ്റേഡിയത്തിലേക്ക്—സ്വപ്നതുല്യമായ നിമിഷം. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നു,’’ എന്ന മനോഹരമായ കുറിപ്പോടെയാണ് അനിഷ ആന്റണിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഗാലറിയിൽ സഞ്ജു സാംസണും ഇന്ത്യക്കും വേണ്ടി ആവേശത്തോടെ കൈയടിക്കുന്ന ഇരുവരെയും ചിത്രങ്ങളിൽ കാണാം. എന്നാൽ ആരാധകരുടെ ശ്രദ്ധ പോയത് ഈ ചിത്രങ്ങൾക്ക് താഴെ വന്ന രസകരമായ കമന്റുകളിലേക്കാണ്.


ചിത്രങ്ങൾ വൈകാൻ കാരണം 'ഫോട്ടോ എടുത്തവൻ അയച്ചു തരാത്തതാണെന്ന്' കഴിഞ്ഞ ദിവസം ആന്റണി ഒരു കമന്റിന് മറുപടിയായി നൽകിയിരുന്നു. ഇത് ആയുധമാക്കിയാണ് ആരാധകർ ഇപ്പോൾ അനിഷയുടെ പോസ്റ്റിന് താഴെ എത്തുന്നത്. ‘കിട്ടിപ്പോയി. ഫോട്ടോ എടുത്തിട്ട് അയച്ചു കൊടുക്കാത്ത ആളെ കിട്ടി!’ എന്നും ‘സമയത്ത് ഫോട്ടോ കൊടുക്കാതെ പെപ്പെയെ പറ്റിച്ച ആൾ ഇതാണോ?’ എന്നും ചോദിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തി.

തമാശരൂപേണയുള്ള കമന്റുകളുമായി നിരവധി ആളുകൾ എത്തിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ‘ഐഫോൺ ഉള്ള ചങ്ക് ഫോട്ടോ അയച്ചു കൊടുക്കാത്തത് കൊണ്ടാണോ വൈകിയത്?’ എന്ന് മുൻപ് ആന്റണിയോട് ചോദിച്ചവർക്കുള്ള മറുപടിയാണ് അനിഷയുടെ ഈ പുതിയ പോസ്റ്റെന്നാണ് ആരാധകരുടെ പക്ഷം.


Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story