അനുപമയുടെ വീഡിയോയ്ക്ക് പിന്നില്‍ ധ്രുവ് വിക്രം, തങ്ങൾ പ്രണയത്തിൽ ആണെന്ന സൂചന നൽകി ഇരുവരും

തനിക്ക് അര്‍ധരാത്രിയും വിളിക്കാന്‍ കഴിയുന്ന സുഹൃത്താണ് ധ്രുവ് എന്ന് അനുപമ

വേര്‍പിരിയാനാവാത്ത വിധത്തിൽ അനുപമയുമായി അടുത്തിരിക്കുകയാണ് ,ധ്രുവ് വിക്രമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ബന്ധത്തിന്റെ സൂചനകള്‍ ഇരുവരും നല്‍കി കഴിഞ്ഞു.

ഒരുമിച്ച് അവധി ആഘോഷിക്കുകയാണ് ധ്രുവ് വിക്രമും അനുപമ പരമേശ്വരനും എന്ന് തെളിയിക്കുന്നതാണ് ഈ അടുത്തിടെ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ചിത്രങ്ങളിലും വീഡിയോകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട പ്രണയം പോലെ മറ്റൊരു പ്രണയ ബന്ധത്തിന്റെ കഥകള്‍ കൂടെ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുകയാണ്. സീതാ- രാമ മാംഗല്യം പോലെ ലോകം ഉറ്റുനോക്കുന്ന ഒരു കൂടിച്ചേരലായിരിക്കും അത് എന്ന തരത്തിലായി ചർച്ചകൾ. തങ്ങള്‍ പ്രണയത്തിലാണ് എന്ന് ചില ഹിന്റുകള്‍ നല്‍കി ആരാധകരെ അറിയിക്കുകയും, എന്നാല്‍ വിവാഹം വരെ അത് ഔദ്യോഗികമായി പുറത്തുവിടാതിരിക്കുകയും ചെയ്ത ജോഡികളാണ് രശ്മികയും വിജയ് യും. ഏതാണ് ആ രീതി തന്നെയാണ് ഇപ്പോള്‍ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തുടരുന്നത്.2018 ല്‍ ഗീതാഗോവിന്ദം എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതുമുതല്‍ രശ്മിക - വിജയ് ബന്ധത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒന്നായി അവധിക്കാലം ആസ്വദിക്കുകയും എന്നാല്‍ അത് മറച്ചുവയ്ക്കുകയും ചെയ്തു. ഒരേ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍, ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഇരുവരും പങ്കുവച്ച് തുടങ്ങിയതോടെയാണ് ഗോസിപ്പുകള്‍ക്ക് തുടക്കം. ആ രീതി തന്നെ അനുപമയും ധ്രുവും ഫോളോ ചെയ്തു വരുന്നതായി കാണാം.

ബൈസണ്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള പ്രി പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത്. ഒരു ലിപ് ലോക്ക് ചിത്രം പുറത്ത് വന്നതോടെ പ്രണയ ഗോസിപ്പുകള്‍ക്ക് തുടക്കമായി. ഇരുവരും ഗോസിപ്പുകളെ നിഷേധിച്ചതും ഇല്ല. പിന്നീട് ബൈസണിന്റെ ഭാഗമായ പ്രമോഷന്‍ പരിപാടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുമ്പോഴുള്ള ഐ കോണ്ടാക്ടുകള്‍ ആരാധകര്‍ കട്ട് ചെയ്ത് പ്രചരിപ്പിക്കാന്‍ തുടങ്ങി. പരസ്പരം ചിത്രങ്ങള്‍ ലൈക്ക് അടിക്കുന്നതും, ലവ് ഇമോജി കമന്റ് ചെയ്യുന്നതും എല്ലാം ആ പ്രണയ ഗോസിപ്പുകള്‍ക്ക് ശക്തിപകരുകയായിരുന്നു.

ഏറ്റവുമൊടുവില്‍ ഒരു അവാര്‍ഡ് ഷോയില്‍ തനിക്ക് അര്‍ധരാത്രിയും വിളിക്കാന്‍ കഴിയുന്ന സുഹൃത്താണ് ധ്രുവ് എന്ന് അനു പറഞ്ഞതും, വേദിയില്‍ അനുവിന് ധ്രുവ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചതും എല്ലാം വൈറലായി. പിന്നീട് ബൈസണിന് മുംബൈയില്‍ സ്വീകരണം ലഭിച്ചപ്പോള്‍ ഇരുവരും ഒന്നിച്ചെടുത്ത സെല്‍ഫി ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു

രശ്മിക - വിജയ് ദേവരകൊണ്ട ലൈനാണ് അനുവും ധ്രുവും ഫോളോ ചെയ്യുന്നത് എന്ന് പറയുന്നതിന് കാരണം ഇരുവരും ഏറ്റവുമൊടുവില്‍ പങ്കുവച്ച വീഡിയോ ആണ്. എന്നെ കണ്ടെത്തി എന്ന ക്യാപ്ഷനോടെ ധ്രുവി പങ്കുവച്ച ഒരു വീഡിയോയുടെയും, നിന്റെ കണ്ണിലൂടെ എന്ന ക്യാപ്ഷനോടെ അനുപമ പങ്കുവച്ച വീഡിയോയുടെയും ബാക്ക്ഗ്രൗണ്ട് ഒരേ പോലെയാണ് എന്നത് തന്നെ. വീഡിയോയില്‍ രണ്ടു പേരും സിംഗിളായിട്ടാണ് വരുന്നത് എങ്കിലും, അനുവിന്റെ വീഡിയോയ്ക്ക് പിന്നില്‍ ധ്രുവും, ധ്രുവിന്റെ വീഡിയോയ്ക്ക് പിന്നില്‍ അനുവുമാണ് എന്ന് ചില ബാഗ്രൗണ്ട് വന്ന് ആരാധകര്‍ കണ്‍ഫോം ചെയ്യുന്നു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story