അര്‍ച്ചന രവി മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍ ,മിസ് സൗത്ത് ഇന്ത്യ പേജന്റില്‍ പുതിയ യുഗത്തിന് തുടക്കം

അര്‍ച്ചന രവി മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍ ,മിസ് സൗത്ത് ഇന്ത്യ പേജന്റില്‍ പുതിയ യുഗത്തിന് തുടക്കം

മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി പ്രശസ്ത മോഡലും നടിയും സംരംഭകയുമായ അര്‍ച്ചന രവി ചുമതലയേറ്റെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. പേജന്റ് മേഖലയിലെ അനുഭവവും നവീന കാഴ്ചപ്പാടുമാണ് 29ാം വയസില്‍ അര്‍ച്ചനയുടെ ഈ നേട്ടത്തിന് പിന്നില്‍ . 2016 ല്‍ മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ്, 2019-ല്‍ ഫെമിനാ മിസ് ഇന്ത്യ കേരള ടോപ്പ് 3 ഫൈനലിസ്റ്റ്, 2020-ല്‍ മിസ് യൂണിവേഴ്സ് ഇന്ത്യ ടോപ്പ് 10 ലും അര്‍ച്ചന സ്ഥാനം പിടിച്ചു. കൂടാതെ 2018-ല്‍ മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡില്‍ ഫസ്റ്റ് റണ്ണര്‍ അപ്പുമായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയാണ് അര്‍ച്ചന രവി. കൂടാതെ കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 150-ലധികം യുവതികള്‍ക്ക് പരിശീലനവും നല്‍കി വരുന്നു അര്‍ച്ചന.



മിസ് സൗത്ത് ഇന്ത്യ 2025

അര്‍ച്ചന രവിയുടെ നേതൃത്വത്തിലുള്ള ക്വീന്‍ ഫ്രെയിം സ്റ്റുഡിയോസാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകളുടെ പ്രതിഭയും സൗന്ദര്യവും മാറ്റുരയ്ക്കുന്ന മിസ് സൗത്ത് ഇന്ത്യ 2025 സംഘടിപ്പിക്കുന്നത്. 2025ലെ എഡിഷന്‍ സാംസ്‌കാരിക പാരമ്പര്യവും ആധുനിക മൂല്യങ്ങളും സംയോജിപ്പിച്ച് സ്ത്രീശക്തി ദേശീയ അന്താരാഷ്ട്ര വേദികളില്‍ എത്തിക്കുന്നതിനൊരു പ്ലാറ്റ്‌ഫോമായി മാറ്റുകയാണ് അര്‍ച്ചനയുടെ നേതൃത്വത്തിലുള്ള പുതിയ ടീമിന്റെ ലക്ഷ്യം.

സൗന്ദര്യവും സംസ്‌കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ വനിത പേജന്റായ മിസ് സൗത്ത് ഇന്ത്യ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ യുവതികള്‍ക്ക് ഒരു അതുല്യ വേദിയാണ്. സ്ത്രീശക്തിക്ക് സ്വാതന്ത്ര്യവും ചിറകുകളും നല്‍കുന്ന ഒരു വേദി ഒരുക്കലാണ് ഈ മത്സരത്തിന്റെ മുഖ്യ ലക്ഷ്യം.



ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ സഹജമായ കഴിവുകള്‍, കാലാതീതമായ ചാരുത, ആഴത്തിലുള്ള സാംസ്‌കാരിക സമ്പന്നത എന്നിവ മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തില്‍ പ്രതിഫലിപ്പിക്കുകയാണ് ഉദ്ദേശ്യം. നേതൃസ്ഥാനത്തേക്കുള്ള അര്‍ച്ചനയുടെ വരവ് മിസ് സൗത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ധീരവും പുരോഗമനപരവുമായ ഒരു മുന്നേറ്റത്തിന് വഴി തുറക്കും എന്നാണ് പ്രതീക്ഷ .

Related Articles
Next Story