ഖുഷിയെ ചേർത്ത് പിടിച്ച് ആര്യയും സിബിനും

വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ

ടെലിവിഷൻ സീരിയൽ ആർട്ടിസ്റ്റും അവതാരകയുമായ ആര്യയും ബിഗ്‌ബോസ് താരം സിബിനും തമ്മിലുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ദീർഘനാളുകളായി സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും പിന്നീട് പ്രണയത്തിൽ ആവുക ആയിരുന്നു.

'ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസം. ഒരുപാട് ഒരുപാട് സന്തോഷം, ആനന്ദക്കണ്ണീർ, സ്നേഹം, ആത്മബന്ധം അങ്ങനെ എല്ലാംകൊണ്ടും നിറഞ്ഞ ഒരു ദിവസം. ഞങ്ങളും ഞങ്ങളുടെ മകളും ആകാംക്ഷയോടെ കാത്തിരുന്ന ദിനം. ഞങ്ങളെ സ്നേഹിക്കുന്നവർ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ മതിയാകില്ല. മരിക്കുവോളം ഇത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഓർമയായിരിക്കും', ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ സിബിന് റയാൻ എന്ന മകനും ആര്യയ്ക്ക് ഖുശി എന്നൊരു മകളുമുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾ നാല് പേരുള്ള ഒരു കുടുംബമായാണ് ഒരുമിക്കാൻ പോകുന്നതെന്ന് സിബിൻ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് എന്ന റിയാലിറ്റി ഷോയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

Related Articles
Next Story