കല്യാണത്തിനായി ഒരുങ്ങി ആര്യ ബാഡായി; കാത്തിരുന്ന ആ ദിവസമിങ്ങെത്തി
സിംഗിൾ ലൈഫ് അവസാനിപ്പിയ്ക്കുന്നു എന്ന സൂചന അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആര്യ ബഡായി നൽകിയിരുന്നു. ഒരു വിദേശ യാത്രയുടെ വീഡിയോയ്‌ക്കൊപ്പം, സിംഗിൾ മദർ ആയുള്ള തന്റെ അവസാനത്തെ ഇന്റർനാഷണൽ ട്രിപ്പ് എന്നായിരുന്നു ക്യാപ്ഷനായി തുടങ്ങിയത്. സിംഗിൾ മദർ മിംഗിൾ ആവാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരും.
എന്നാൽ പിന്നീട് അതിനെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും ആര്യ നൽകിയിരുന്നില്ല. ആരാണെന്നും എന്താണെന്നും ആര്യ പങ്കുവയ്ക്കുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ ആര്യ പങ്കുവച്ച പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചടങ്ങുകൾക്ക് വേണ്ടി ആര്യ ഒരുങ്ങി എന്ന് വ്യക്തമാക്കുന്നു. 'ഇവന്റ് റെഡി' എന്ന് പറഞ്ഞാണ് ഒരു വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഒരുക്കങ്ങളുടെ സൂചന ആര്യയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കാണാം.
സർപ്രൈസ് ആയി ആര്യ ആളാരാണെന്ന് വെളിപ്പെടുത്തും, അധികം വൈകാതെ കല്യാണ വേഷത്തിലുള്ള ആര്യയെ കാണാം എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് ആരാധകർ. തന്റെ സ്വകാര്യ ജീവിതത്തെ സോഷ്യൽ മീഡിയയിൽ നിന്ന് മറച്ചുവയ്ക്കാത്ത താരമാണ് ആര്യ ബഡായി. ബഡായി ബംഗ്ലാവ് എന്ന ഷോ മുതൽ ആര്യയെ മലയാളികൾക്കറിയാം. അതിന് ശേഷം നിരവധി ഷോകളുടെ ആങ്കറായും, നടിയായും ആര്യ എത്തി. ബിഗ് ബോസ് എന്ന ഷോയ്ക്ക് ശേഷമാണ് ആര്യയ്ക്ക് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ഷോയിൽ വച്ച് തന്റെ പ്രണയ ബന്ധത്തെ കുറിച്ചും ആര്യ വെളിപ്പെടുത്തിയിരുന്നു.