'നിങ്ങൾ ഒരു പുരുഷനോട് ഒരു നല്ല സ്ത്രീ എങ്ങനായിരിക്കണം എന്ന് ചോദിച്ചു നോക്കു. അപ്പോൾ അയാൾ ഒരു നല്ല വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കും: ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ കടന്ന് വന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഭാമ. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ഇൻസ്‌റ്റഗ്രാം സ്‌റ്റോറി ചർച്ചയാകുകയാണ്. നിങ്ങൾ ഒരു പുരുഷനോട് ഒരു നല്ല സ്ത്രീ എങ്ങനായിരിക്കണം എന്ന് ചോദിച്ചു നോക്കു. അപ്പോൾ അയാൾ ഒരു നല്ല വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കും എന്നാണ് ഭാമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

'ask a man what a good woman is, and watch him describe a maid' എന്നാണ് പൊട്ടിച്ചിരിക്കുന്ന സ്മൈലികൾക്കൊപ്പം താരം കുറിച്ചത്.

മലയാളത്തിലും കന്നഡയിലുമടക്കം നിരവധി സിനിമകളിൽ നായികയായ താരമാണ് ഭാമ.2020ൽ ആയിരുന്നു ഭാമയുടെ വിവാഹം. ചെന്നിത്തല സ്വദേശിയായ അരുണാണ് ഭാമയെ വിവാഹം ചെയ്‌തത്. ഇരുവർക്കും ഒരു പെൺകുഞ്ഞുണ്ട്. സമീപകാലത്ത് സിംഗിൾ മദറാണെന്ന് നടി തുറന്നു പറഞ്ഞിരുന്നു.

Related Articles
Next Story