ജാതകം ചേരില്ല, നാ​ഗചൈതന്യ- ശോഭിത ബന്ധത്തിനും അധികം ആയുസില്ല: പ്രവചനവുമായി ജോത്സ്യന്‍

തെന്നിന്ത്യൻ സിനിമാ ലോകം ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു നടി സാമന്തയും നടൻ ​നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ അധികകാലം ആ താരദമ്പതികൾ ഒരുമിച്ച് ജീവിച്ചില്ല. 2021ൽ ഇരുവരും വേർപിരിഞ്ഞു. ഇതിന് പിന്നാലെ നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ നാ​ഗ ചൈതന്യ വിവാ​ഹിതനാകാൻ പോവുകയാണ്.

തെലുങ്ക് നടി ശോഭിത ധൂലിപാലയാണ് നാ​ഗചൈതന്യയുടെ ഭാവിവധു.കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയ വാർത്തകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . ഈ അവസരത്തിൽ തെന്നിന്ത്യയിൽ ഏറെ പ്രശസ്തനായ വേണു സ്വാമി ജ്യോത്സ്യർ താരങ്ങളെ കുറിച്ച് നടത്തിയ പ്രവചനം ഏറെ ശ്രദ്ധനേടുകയാണ്.

നാ​ഗചൈതന്യയും ശോഭിതയും തമ്മിലുള്ള ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്നാണ് ജ്യോത്സ്യർ പ്രവചിച്ചത് . ഒരു സ്ത്രീ കാരണം ഇരുവരും വേർപിരിയുമെന്നും ഇയാൾ പറയുന്നു. താരങ്ങളുടെ പേരും ജാതകവും ഒത്തുനോക്കിയ ശേഷം ആയിരുന്നു ജ്യോത്സ്യന്റെ പ്രവചനമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

"​നാ​ഗ ചൈതന്യയുടെയും ശോഭിതയുടെയും ജാതകങ്ങൾ തമ്മിൽ ചേരില്ല. വിവാഹനിശ്ചയ സമയവും ശരിയല്ല. നാഗ ചൈതന്യ- സാമന്ത ജോഡിയ്ക്ക് ഞാൻ നൂറിൽ അൻപത് മാർക്ക് നൽകും. നാഗ ചൈതന്യ- ശോഭിത ജോഡിക്ക് പത്ത് മാർക്കും. അൻപത് മാർക്ക് നേടിയ സാമന്തയുടെ കാര്യത്തിൽ സംഭവിച്ചത് എല്ലാവരും കണ്ടതാണല്ലോ. കരിയറിൻ്റെ കാര്യത്തിൽ സാമന്തയുടെ ജാതകം 100 ശതമാനം നല്ലതാണ്. എന്നാൽ ശോഭിതയുടെ കാര്യത്തിൽ വെറും ഇരുപത് ശതമാനം മാത്രമാണ് നല്ലത്", എന്നും വേണു സ്വാമി പറയുന്നു.

സാമന്തയും നാ​ഗ ചൈതന്യയും വേർപിരിയുമെന്ന് നേരത്തെ വേണു സ്വാമി പ്രവചിച്ചിരുന്നു. ഇരുവരുടെയും വിവാഹവും ഇദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്നു. അന്ന് തന്നെ ഇരുവരും ഒന്നിച്ച് ഒരുപാട് കാലം ജീവിക്കില്ലെന്നും വേണു സ്വാമി പ്രവചനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

Related Articles
Next Story