രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ 'അടിത്തട്ട് ' ഒടിടിയിലേക്ക്
90 ശതമാനവും കടലിൽ ചിത്രീകരിച്ച ചിത്രം ഒന്നര വർഷത്തിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്
ജിജോ ആൻ്റണി സംവിധാനം ചെയ്ത് സണ്ണി വെയ്ൻ , ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെയെത്തിയ 2022-ലെ ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട് ഇറങ്ങി ഒന്നര വർഷത്തിന് ശേഷം ഒടിടിയിലേക്ക് എത്തുന്നു. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രം ഒടിടിയിലേക്ക് എത്തിക്കുന്നത്. അറബിക്കടലിൻ്റെ ഉൾക്കടലുകൾക്കിടയിൽ കപ്പൽ കയറുമ്പോൾ ഏഴ് മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളും , അതിൽ ഒരാൾ കൊല്ലപെടുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. കൈസ് മില്ലെന് ആണ് ചിത്രത്തിന്റെ കഥ -തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ 90 ശതമാനം രംഗങ്ങളും കളളിയിരുന്നു ചിത്രീകരിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുന്നത്.
പ്രശാന്ത് അലക്സാണ്ടർ, സാബുമോൻ, വി ഐ എസ് ജയപാലൻ, മുരുഗൻ മാർട്ടിൻ, ജോസഫ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 2023ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് അടിത്തട്ടിനു ലഭിച്ചിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നാസിർ അഹമ്മദ് ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മിഡ്‌ഡിലെ മാർച്ച് സ്റുഡിയോസിന്റെ ബാനറിൽ സൂസൻ ജോസഫ്, സിൻ ട്രീസ , ജിജി ആന്റണി, വിനീഷ് വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.