അമൃതയെ വെട്ടാൻ വന്ന ബാല; എലിസബത്തിനെ മാനസികരോഗിയാക്കി

ബാലയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി അമൃത സുരേഷിന്റെ സുഹൃത്ത്. നടിയും അമൃതയുടെ പിഎയുമായ കുക്കു എനോളയാണ് ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബാല അമൃതയ്‌ക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും എലിസബത്ത് ബാലയെ പേടിച്ച് ജീവനും കൊണ്ടോടുകയായിരുന്നുവെന്നുമാണ് കുക്കു പങ്കുവച്ച വീഡിയോയിൽ പറയുന്നു. കുക്കുവിന്റെ വീഡിയോ അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുക്കു ഉന്നയിച്ചിരിക്കുന്നത്. തന്റെ ആരോപണങ്ങളുടെ തെളിവുകൾ കൈവശമുണ്ടെന്നും കുക്കു പറയുന്നുണ്ട്.

കഴിഞ്ഞ നാലഞ്ച് വർഷമായി അമൃത സുരേഷിനൊപ്പം ഞാനുണ്ട്. അവരുടെ പിഎ ആണ്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതും ഞാനാണ്. ഒരു പെൺകുട്ടിയെന്ന നിലയിൽ എന്നോട് കാണിക്കുന്ന നീതിയെന്ന നിലയിലാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാൻ കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ വിശ്വസിക്കാൻ സാധിക്കുന്നതല്ല. ഒരു മനുഷ്യന് ഇങ്ങനൊക്കെ പെരുമാറാൻ സാധിക്കുമോ എന്നറിയില്ല. ഞാൻ പറയുന്ന കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്റെ പക്കൽ തെളിവുകളുണ്ടെന്നുമാണ് കുക്കു പറയുന്നത്.

ബാലയ്‌ക്കെതിരെ ആരും സംസാരിക്കില്ല. പേടിയാണ്. അത്ര ക്രൂരനാണ് അയാൾ. സോഷ്യൽ മീഡിയയിൽ കാണുന്നതല്ല ബാല. മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവോ അല്ല. അദ്ദേഹം നല്ല ഒന്നാന്തരം നടനാണ്. അമൃത ചേച്ചി എലിസബത്തുമായി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. വിശ്വസിക്കാൻ സാധിക്കാത്തതാണ് കേട്ടത്. ഞാൻ എപ്പോഴും ചേച്ചിയുടെ കൂടെ തന്നെയുണ്ട്. അയാളെ വിശ്വസിക്കാൻ സാധിക്കില്ല. അയാളുടെ കയ്യിൽ തോക്കുണ്ട്. മുമ്പൊരിക്കൽ അയാൾ ചേച്ചിയുടെ വീട്ടിൽ വടിവാളുമായി വെട്ടാൻ വന്ന സംഭവമുണ്ട്. അതിനാൽ ഞങ്ങൾക്കെല്ലാം പേടിയാണ്. അതിനാൽ എല്ലാവരും ഒരുമിച്ചാണ് നിൽക്കുന്നത്.

ആ ഫോൺ കോളിൽ കേട്ട കാര്യങ്ങൾ എനിക്ക് വിശ്വസിക്കാനായില്ല. ഒരു മനുഷ്യന് ഇങ്ങനൊക്കെ പെരുമാറാൻ സാധിക്കുമോ? കേരളത്തിലെ എല്ലാവരേയും ഇമോഷൺ വച്ച് വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് അയാൾ. നല്ല ഭർത്താവോ അച്ഛനോ അല്ല അയാൾ. അമൃത ചേച്ചി അനുഭവിച്ചത് എനിക്കറിയാം. എലിസബത്ത് ബാലയുടെ ലീഗൽ ഭാര്യയല്ല. എവിടുന്നോ താലി കെട്ടി ആറ് മാസത്തിന് ശേഷമാണ് റിസപ്ഷൻ നടത്തുന്നത്.

വളരെ ചെറിയ പ്രായത്തിലാണ് അമൃതേച്ചി വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. ഒരുപാട് സ്വപ്‌നങ്ങളുമാണ് ചേച്ചി ജീവിതം ആരംഭിച്ചത്. അതിനെയെല്ലാം നശിപ്പിക്കുന്ന ജീവിതമായിരുന്നു അവിടെ. കല്യാണം കഴിച്ച് കാലെടുത്ത് വച്ചപ്പോൾ തന്നെ ചേച്ചിയുടെ ഫോണില്ലാതാക്കി. വീട്ടുകാരുമായുള്ള ബന്ധം ഇല്ലാതാക്കി. തന്റെ സുഹൃത്തുക്കൾ മദ്യപിക്കാൻ വരുമ്പോൾ അവർക്ക് വച്ചുണ്ടാക്കി കൊടുക്കലും അവരുടെ എച്ചിൽ പാത്രം കഴുകലുമായിരുന്നു ചേച്ചിയുടെ ജോലി. തിരിച്ച് ചോദിച്ചാൽ പട്ടിയെ പോലെ തല്ലും. മാരിറ്റൽ റേപ്പും ലൈംഗിക അതിക്രമവും ചേച്ചി നേരിട്ടു. ഇത് തന്നെയായിരുന്നു എലിസബത്തിന്റേയും അനുഭവം.

ഒരിക്കൽ ഏതോ ഒരു ജൂനിയർ ആർട്ടിസ്റ്റുമായി കയറി വന്നപ്പോൾ എലിസബത്ത് ചോദ്യം ചെയ്തു. ഇതെക്കെ സഹിക്കാൻ പറ്റുമെങ്കിൽ ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞപ്പോഴാണ് എലിസബത്ത് വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഇതൊന്നും ആർക്കും അറിയില്ല.

പന്ത്രണ്ട് വയസുള്ള കൊച്ച് അങ്ങനൊരു വീഡിയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ മാനസികാവസ്ഥ എന്തായിരിക്കും? അതിന് ശേഷം അയാൾ എന്താണ് ചെയ്തത്? കൊച്ചിനെ കള്ളിയാക്കി. അയാൾക്ക് വലിയൊരു പിആർ വർക്കുണ്ട്. ഒരേ പോലെയുള്ള പല അക്കൗണ്ടുകളിൽ നിന്നും കോപ്പി പേസ്റ്റ് കമന്റുകൾ കാണാം. എലിസബത്തും അമൃത സുരേഷും കടന്നു പോയ വഴികൾ അംഗീകരിക്കാനാകില്ല. രണ്ടു പേരും ശരിക്കും ഇറങ്ങിയാൽ ബാല ജയിലിനകത്താണ്. അത് ജനങ്ങളും മനസിലാക്കണം.

എലിസബത്തിനും അമൃത സുരേഷിനും നാളെ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബാലയ്ക്കായിരിക്കും. തന്റെ തോക്കിലെ ഒരു ഉണ്ട അമൃതയ്ക്കുള്ളതാണെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. ജനങ്ങളെ അയാൾ പറ്റിക്കുകയാണ്. മലയാളികളുടെ സെന്റിമെൻസ് വച്ച് കളിക്കുകയാണ്. എലിസബത്ത് പേടിച്ചിട്ടാണ് ഒന്നും പറയാതെ. ജീവനും കൊണ്ട് ഓടുകയായിരുന്നു. ബാലയ്ക്കെതിരെ എലിസബത്ത് പരാതി പെട്ടപ്പോൾ അവരെ മാനസികരോഗിയാക്കി. അമൃത ചേച്ചിയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് പറഞ്ഞ് പരത്തി. സ്ത്രീകളെ മനസികരോഗിയാക്കിയും അവരുടെ മൊറാലിറ്റിയെ തകർത്തുമാണ് ബാല നേരിടുന്നതെന്നാണ് കുക്കു വിഡിയോയിൽ പറയുന്നത്.

Related Articles
Next Story