വീണ്ടും ഫെഫ്ക റൈറ്റേർസ് യൂണിയന്റെ പ്രെസിഡന്റ് സ്ഥാനം ഉറപ്പിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസിഡണ്ടായി തുടരും . ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. 72 വോട്ടുകളിൽ 50 വോട്ടുകൾ നേടിയാണ് അദ്ദേഹം വീണ്ടും സ്ഥാനം ഉറപ്പിച്ചത്. നടനും സംവിധായകനുമായ ജോയ് മാത്യുവിനെ മറികടന്നാണ് സ്ഥാനമുറപ്പിച്ചത്. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത്തത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിനെയാണ്.

ട്രഷററായി-സിബി കെ തോമസ്, വൈസ് പ്രസിഡണ്ട്മാരായി വ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ ) ,ഉദയകൃഷ്ണ,ജോയിന്റ് സെക്രട്ടറിമാരായി റോബിൻ തിരുമല, സന്തോഷ് വർമ്മ,

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉണ്ണികൃഷ്ണൻ ബി, ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്,വിനു കിരിയത്ത്,ഗിരീഷ് കുമാർ, കൃഷ്ണകുമാർ കെ, സുരേഷ്പൊതുവാൾ, ശശികല മേനോൻ, ഫൗസിയ അബൂബക്കർ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അടുത്ത മൂന്നുവർഷത്തേക്കുള്ള ഭരണസമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Related Articles
Next Story