ചെകുത്താൻ മാത്രമല്ല ആറാട്ടണ്ണനും കുറ്റക്കാരൻ; ഇപ്പോൾ പേടിച്ച് നിൽപ്പാണ്: ആരോപണവുമായി ബാല

ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെന്ന യൂട്യൂബറും ‘ചെകുത്താനും’ ചെയ്യുന്നത് ഒരേകാര്യമാണെന്ന് ആരോപിച്ച് നടൻ ബാല. ‘‘ചെകുത്താൻ ചെയ്തത് തെറ്റാണെങ്കില്‍ ആറാട്ടണ്ണൻ ചെയ്തതും തെറ്റാണ്. നടിമാരെക്കുറിച്ചും, തന്നെക്കുറിച്ചും, മോഹൻലാലിനെക്കുറിച്ചും വളരെ വൃത്തികെട്ട കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നെഗറ്റിവ് യൂട്യൂബേഴ്സിനു ഫുൾസ്റ്റോപ്പ് ഇടണം.’’– ബാലയുടെ വാക്കുകൾ.

‘‘മോഹൻലാൽ സാറിന്റെ അമ്മയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. അമ്മയ്ക്കു പിറന്നാൾ ആശംസകൾ നേരാൻ ഞാനും വിളിച്ചു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമർ മുരളിച്ചേട്ടനെ വിളിച്ചാണ് ലാലേട്ടനോട് സംസാരിച്ചത്. ഞാൻ എവിടെയാണ് ഉള്ളതെന്നും കൊച്ചിയിൽ വരുമ്പോള്‍ നേരിട്ടു കാണണമെന്നൊക്കെ പറഞ്ഞു. പറയേണ്ട നല്ല കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം ചെകുത്താന്റെ കാര്യവും അദ്ദേഹത്തോട് പറയുകയുണ്ടായി.

അദ്ദേഹത്തിന്റെ ക്വാളിറ്റിയെക്കുറിച്ചാണ് പറയുന്നത്. ഇത്രയും തരംതാഴ്ന്ന ചെകുത്താനെപ്പോലുള്ള ആളുകളെക്കുറിച്ച് ഒരു നെഗറ്റീവോ മോശമോ ഒന്നും പറഞ്ഞില്ല. എല്ലാം ദൈവം നോക്കിക്കോളൂം എന്ന രീതിയിലാണ് അദ്ദേഹം ഇതെല്ലാം എടുക്കുന്നത്.

Related Articles
Next Story