''ബറോസ് കുട്ടികളുടെ ചിത്രം മാത്രമല്ല...മോഹൻലാലിന് മലയാള സിനിമയോടുള്ള ഒരു അർപ്പണ ബോധമാണ് അങ്ങനെയൊരു ചിത്രം'' : ടി കെ രാജീവ് കുമാർ

ഐ എഫ് എഫ് കെ വേദിയിൽ വെച്ച് വെള്ളിനക്ഷത്രത്തിനോട് ബാറോസിനെ കുറിച്ച് പങ്കുവെച്ച വിശേഷങ്ങൾ അറിയാം.

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലെ സഹ സംവിധാനത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ സംവിധായകനാണ് ടി കെ രാജീവ്കുമാർ. മലയാളത്തിലെ ആദ്യ 3 ഡി ചിത്രം ഇറങ്ങി 40 വർഷം പിന്നിടുമ്പോൾ വീണ്ടുമൊരു 3ഡി ചിത്രം ആസ്വദിക്കാൻ തയാറെടുക്കുകയാണ് മലയാള സിനിമ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ലൂടെയാണ് അത് സാധ്യമാകുന്നത്. ചിത്രത്തിലെ സഹ എഴുത്തുകാരനായ ടി കെ രാജീവ്കുമാർ ഐ എഫ് എഫ് കെ വേദിയിൽ വെച്ച് വെള്ളിനക്ഷത്രത്തിനോട് ബാറോസിനെ കുറിച്ച് പങ്കുവെച്ച വിശേഷങ്ങൾ അറിയാം.

40 വർഷങ്ങൾക്കിപ്പുറം മലയാളത്തിൽ ഒരു 3ഡി ചിത്രം വരുക എന്നാണ് തീർത്തും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അത്തരമൊരു ചിത്രത്തിനെ കുറിച്ച് ആരും ചിന്തിക്കുകയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു സാഹചര്യത്തിൽ അത്തരമൊരു ചിത്രം മോഹൻലാലിനെ പോലൊരു സംവിധായകൻ ചെയ്യുന്നതിൽ അദ്ദേഹത്തെ തീർത്തും അംഗീകരിക്കുക തന്നെ വേണം. ബറോസ് കുട്ടികൾക്ക് വേണ്ടി ഉള്ള ചിത്രം എന്ന് പറയുന്നതിനേക്കാൾ കുട്ടികൾക്കും കൂടി വേണ്ടിയുള്ള ചിത്രം എന്ന് പറയുന്നതായിരിക്കും നല്ലതെന്നാണ് ടി കെ രാജീവ്കുമാർ പറയുന്നത്. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് കാണാൻ കഴിയുന്ന ചിത്രങ്ങൾ വളരെ കുറവാണ്. എപ്പോൾ ഉള്ള അധിക ചിത്രങ്ങളിലും വയലൻസ് ഉണ്ടാകും. അപ്പോൾ മലയാള സിനിമയിൽ എത്രയും നാൾ പ്രവർത്തിച്ച ഒരു നടനെന്ന നിലയിൽ മോഹൻലാലിന് മലയാള സിനിമയോടുള്ള ഒരു അർപ്പണ ബോധം തന്നെയാണ് ബറോസ് എന്ന ചിത്രം എന്ന് ടി കെ രാജീവ് പറഞ്ഞു.കൂടാതെ ആദ്യ സഹ സംവിധയകനായ ചിത്രത്തിന് ശേഷമുള്ള 40 വർഷത്തിന് ഇപ്പുറം,വരുന്ന ഈ ചിത്രത്തിലും തനിക്ക് സഹ എഴുത്തുകാരനായി നിലകൊള്ളാൻ സാധിച്ചതിൽ വളരെ സന്തോഷവാൻ ആണെന്നും , ചിത്രം ഡിസംബർ 25നു പുറത്തിറങ്ങുമ്പോൾ പ്രേക്ഷകർ അത് ഏറ്റെടുക്കുമെന്നും ടി കെ രാജീവ് പറയുന്നു.

മലയാള സിനിമയിലെ പുത്തൻ ചിത്രങ്ങൾ തിയേറ്ററിൽ ഹിറ്റ് ആകുകയും ഓ ടി ടിഇത് വരുമ്പോൾ വിമർശനങ്ങൾ നേരിടുകയും ചെയ്യുന്നതിനെ കുറിച്ച് ടി കെ രാജീവ് പറയുന്നു. ''പണ്ടുള്ള ചിത്രങ്ങളിൽ പരാജയപ്പെട്ടവ പലതും ആളുകൾ ഇപ്പോൾ കാണുന്നുണ്ട് ആസ്വദിക്കുന്നുണ്ട്. അതിനു കാരണം ഒരു ഫേസ് മാത്രമാണ്. അതുപോലെ തന്നെയാണ് ഇപ്പോൾ ഇറങ്ങുന്ന ചിത്രങ്ങളും. നമുക് ഉണ്ടായിരുന്ന സെനാരിയോയിൽ നിന്നും പെട്ടന്ന് മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അകൽച്ചയാണ് ഇത്. ചിത്രങ്ങളിൽ വ്യത്യസ്‌തകൾ വരുമ്പോൾ ആളുകൾക്ക് അത് തിരിച്ചറിയാൻ കുറച്ചു സമയം വേണ്ടി വരും. അത് മാത്രമാണ് ഈ അവസ്ഥ''എന്നും ടി കെ രാജീവ് കുമാർ പറയുന്നു.

Related Articles
Next Story