കഴിവുള്ളതുകൊണ്ട് നിരന്തരം ആക്രമിക്കപ്പെടുന്നു; തന്റെ ചിത്രത്തിനെ ഡീഗ്രേഡ് ചെയ്യുന്നുവെന്ന് ആരോപിച്ചു സംവിധായകൻ എം.എ നിഷാദ്

എം എ നിഷാദിന്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ , സമുദ്രക്കനി , വാണി വിശ്വനാഥ്, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'. തിയേറ്ററിൽ ചിത്രത്തിനു മികച്ച പ്രതികരണം ലഭിക്കുമ്പോഴും ചില യൂട്യൂബ് ചാലുകൾ ചിത്രത്തെ ഡീഗ്രേയ്‌ഡ് ചെയ്യാൻ ശ്രെമിക്കുന്നു എന്ന സംവിധായകൻ എം എ നിഷാദ്.

തന്നോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് ചിത്രത്തെ മോശമാക്കി കാണിക്കാൻ കാരണമെന്നും സംവിധയകാൻ പ്രതികരിച്ചു. സിനിമയെ മനഃപൂർവം കരിവാരി തേയ്ക്കുകയാണ്.ഇതിനു പിന്നിൽ സിനിമയ്ക്ക് അകത്തും പുറത്തുമായി പലരും ഉൾപ്പെട്ടിട്ടുണ്ട്. തനിക് കഴിവില്ലെങ്കിൽ തന്നെ അവഗണിക്കുകയെ ചെയ്യുകയുള്ളൂ. എന്നാൽ കഴിവുള്ളതുകൊണ്ടാണ് നിരന്തരം അക്രമിക്കുന്നതെന്നും , മാങ്ങായുള്ള മാവിലെ കല്ലെറിയിക്കായുള്ള എന്നും എം എ നിഷാദ് പറയുന്നു. മോശമായ റിവ്യൂ ചെയ്തവരെ അറിയാം. തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം റിവ്യൂസ്. സിനിമയെ മനഃപൂർവം ഡീഗ്രേഡ് ചെയുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും, ഇതിനെതിരെ ഏതറ്റം വരെയും പോകുമെന്നും നിഷാദ് പ്രതികരിച്ചു.

ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലമാക്കി എം എ നിഷാദ് സംവിധാനം ചെയ്ത 'ഒരു അന്വേഷണത്തിന്റെ തുടക്കം' മികച്ച ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിച്ചത്. ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്‌, സമുദ്രകനി, ദുർഗ കൃഷ്ണ തുടങ്ങി 70ഓളം പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെയും ചുരുളുകളുമാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. പൊലീസ് ചിത്രം, ക്രൈം ത്രില്ലർ, ഇൻവെസ്റ്റേഗേഷൻ മൂവി തുടങ്ങി ഒരേ ജോണറിൽ വരുന്ന വ്യത്യസ്ത കഥകൾ കണ്ട് പരിചയിച്ച പ്രേക്ഷകരിലേക്കാണ് വീണ്ടും ഒരു ഇൻവെസ്റ്റേഗേഷൻ ചിത്രം എത്തിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് എന്നതിനാൽ സിനിമ കണ്ടവർ ആവേശത്തോടെയാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.

Related Articles
Next Story