ഗ്രാമിയിൽ ചരിത്രം സൃഷ്ടിച്ച് ബിയോൺസി, പുരസ്കാരം നിറവിൽ ഷക്കീറ

ലൊസാഞ്ചലസിലെ കാട്ടുതീ ദുരിതം അനുഭവിക്കുന്ന ജനതയെ ഓർത്ത് കൊണ്ടായിരുന്നു ചടങ്ങുകൾ തുടങ്ങിയത്.

ലോകത്തിലെ ഏറ്റവും വലിയ സംഗീത ബഹുമതിയായ 67-ാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരം 'കൗബോയ് കാർട്ടർ' എന്ന ആൽബത്തിലൂടെ ബിയോൺസി നേടി. മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യത്തെ കറുത്ത വംശജ എന്ന ബഹുമതിയാണ് ബിയോൺസെ ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. ആൽബം ഓഫ് ദി ഇയർ വിഭാഗത്തിൽ വിജയിക്കാതെ ഏറ്റവുമധികം നാമനിർദ്ദേശം ചെയ്യപ്പെട്ട വനിതാ കലാകാരിയെന്ന തന്റെ റെക്കോർഡാണ് ഇത്തവണ ഗായിക മറികടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോൺസിയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോൺസി ഇതുവരെ നേടിയിട്ടുള്ളത്. മികച്ച ലാറ്റിന്‍ പോപ് ആല്‍ബത്തിനുള്ള പുരസ്കാരം ഷക്കീറ നേടി.

ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ്/ ചാണ്ട് ആൽബം കാറ്റഗറിയിൽ ചന്ദ്രിക ടാൻഡൻ പുരസ്കാരം നേടി. ഇന്ത്യൻ അമേരിക്കൻ ഗായികയാണ് ഇവര്‍. ത്രിവേണി എന്ന ആൽബത്തിനാണ് പുരസ്കാരം. മികച്ച റാപ് ആൽബത്തിനുള്ള പുരസ്‌കാരം അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ എന്നത് നേടി. മികച്ച ഡാൻസ് പോപ് റെക്കോർഡിങ്:ചാർളി XCX (വോൺ ഡച്ച്),മികച്ച റോക്ക് ആൽബം ദ് റോളിങ് സ്റ്റോൺസ് (ഹാക്ക്നി ഡയമണ്ട്സ്),മികച്ച ക്ലാസിക്കൽ സോളോ വോക്കൽ ആൽബം: ക്യാരിൻ സ്ലാക്ക്,മികച്ച കൺട്രി സോങ് ദ് ആർക്കിടെക്ട് (കെയ്സി മസ്ഗ്രേവ്സ്),

ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് ചാപ്പൽ റോൺ,മികച്ച കൺട്രി സോളോ പെർഫോമൻസ് ക്രിസ് സ്റ്റാപ്‌ലിറ്റൻ (ഇറ്റ് ടേക്ക്സ് എ വുമൻ),സോങ് റൈറ്റർ ഓഫ് ദ് ഇയർ എയ്മി എലൻ,

മികച്ച ആർ&ബി പെർഫോമൻസ്: മുനി ലോങ് (മെയ്ഡ് ഫോർ മി),പ്രൊഡ്യൂസർ ഓഫ് ദ് ഇയർ, നോൺ ക്ലാസിക്കൽ: ഡാനിയൽ നിഗ്രോ,മികച്ച ട്രെഡീഷനൽ പോപ് വോക്കൽ ആൽബം: നോറാ ജോൻസ് എന്നിവർ സ്വന്തമാക്കി.

ലോസ് ഏഞ്ചൽസിലെ ക്രിപ്റ്റോ . കോം അരീനയിൽ വെച്ചാണ് ഈ അവാർഡ് നിശ അരങ്ങേറുന്നത്. ട്രെവർ നോഹ തുടർച്ചയായി അഞ്ചാം വർഷവും ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി 12 ഫീൽഡുകളിലും 94 വിഭാഗങ്ങളിലുമായി സംഗീതത്തിലെ ഏറ്റവും മികച്ചവരെയാണ് ആദരിക്കുന്നത്.ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവ ആയിരുന്നു അവതാരകൻ. ലൊസാഞ്ചലസിലെ കാട്ടുതീ ദുരിതം അനുഭവിക്കുന്ന ജനതയെ ഓർത്ത് കൊണ്ടായിരുന്നു ചടങ്ങുകൾ തുടങ്ങിയത്.

Related Articles
Next Story