പുത്തൻ ലുക്കിൽ തിളങ്ങി നിവേദ തോമസ്; ഇതെന്തു പറ്റിയെന്ന് ആരാധകർ

ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ നടി നിവേദ തോമസിന്റെ പുത്തൻ ലുക്ക് ചർച്ചയാകുന്നു. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രം '35 ചിന്നകഥ കാടു' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയ താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാരിയിൽ അതീവസുന്ദരിയായാണ് നിവേദ വേദിയിൽ വന്നത്. പക്ഷെ താരം തടി വച്ചല്ലോ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലരുടെ കമന്റ്.

വീഡിയോയ്ക്ക് താഴെ നിവേദ തോമസിനെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് കുടുതലും. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകും താരം തടി വച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. തടി വച്ചാലും ഇല്ലെങ്കിലും താരത്തിന്റെ പുഞ്ചിരിയുടെ ഭംഗി അതുപോലെ തന്നെയുണ്ടെന്നാണ് ചിലരുടെ പക്ഷം.

തെലുങ്കുതാരം വിശ്വദേവ രചകോണ്ടയ്ക്കൊപ്പമുള്ള പുതിയ തെലുങ്കു ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷത്തിലാണ് നിവേദ തോമസ് എത്തുന്നത്. ഗൗതമി, ഭാഗ്യരാജ്, കൃഷ്ണ തേജ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ അഭിനയപ്രധാന്യമുള്ള വേഷമാണ് നിവേദ കൈകാര്യം ചെയ്യുന്നത്.

വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് മലയാളത്തിൽ അരങ്ങേറുന്നത്. അതിനു മുൻപു തന്നെ സീരിയലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് തമിഴ്, തെലുങ്കു ചിത്രങ്ങളിലേക്ക് ശ്രദ്ധ മാറ്റിയ നിവേദ, ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും അഭിനയിച്ചു.

Related Articles
Next Story