ബോളിവുഡ് നടി സൊനാക്ഷി സിൻഹ വിവാഹിതയായി

ബോളിവുഡ് നടി സൊനാക്ഷി സിൻഹയും സഹീർ ഇഖ്കാലും വിവാഹിതയായി. ഏഴ് വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് വിവാഹം. ഇരുവരുടേതും റജിസ്റ്റർ വിവാഹമാണ്. പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാൽ രതനാസിയുടെ മകനാണ് നടനും മോഡലുമായ സഹീർ. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് റജിസ്റ്റര്‍ വിവാഹ ചടങ്ങുകൾ നടന്നത്. ലളിതമായ ഒരുക്കിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യമായിരിന്നു ഉണ്ടായിരുന്നത്.

വിവാഹ ലളിതമാക്കിയെങ്കിലും ബോളിവുഡ് സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി മുംബൈയില്‍ വലിയൊരു റിസപ്ഷന്‍ തയാറാക്കിയിട്ടുണ്ട്.വിവാഹത്തിന് വേണ്ടി സൊനാക്ഷി മതം മാറില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്നും, അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കില്ല എന്നുമൊക്കെ നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ ഗോസിപ്പുകളും അവസാനിപ്പിച്ച്, അച്ഛന്റെ സാന്നിധ്യത്തിലും അനുഗ്രഹത്തിലും തന്നെയാണ് സൊനാക്ഷിയുടെ വിവാഹം നടന്നത്.

‘‘ഏഴ് വര്‍ഷം മുമ്പ് ഈ ദിവസമാണ് (23.06.2017) ഞങ്ങളുടെ കണ്ണുകളില്‍ പരസ്പര സ്‌നേഹം അതിന്റെ ശുദ്ധമായ രൂപത്തില്‍ കണ്ടത്. അത് മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്‌നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ നയിച്ചു. ഈ നിമിഷത്തിലേക്ക് എത്തിയിരിക്കുന്നു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്. ഇപ്പോള്‍ മുതല്‍ എന്നെന്നേക്കുമായി, പരസ്പരം സ്‌നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഒരുമിച്ചുണ്ട്.’’– വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് സൊനാക്ഷി കുറിച്ചു.

Athul
Athul  
Related Articles
Next Story