ഫഹദ് ഫാസിലിനെയും റോഷൻ മാത്യുവിനേയും അഭിയനന്ദിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്

മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിനോടുള്ള ആരാധനയെപ്പറ്റി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആലിയ ഭട്ട്. ക്യാൻ ഫിൽ ഫെസ്റ്റിവലിൽ പങ്കെടുക്കാനാത്തവേ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആലിയ മലയാള സിനിമയെയും ഫഹദ് ഫാസിലിന്റെ അഭിനയത്തേയും കുറിച്ച് സംസാരിച്ചത്.
"ഫഹദ് ഫാസിൽ എനിക്ക് ഏറ്റവും അധികം അഭിമാനം തോന്നുന്ന നടൻമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ പ്രകടനം അതിശയകരമാണ്. ആവേഷം എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ്. അദേഹത്തിനൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട് " എന്നായിരുന്നു ആലിയയുടെ വാക്കുകൾ.
മലയാള സിനിമയെക്കുറിച്ചും ആലിയ ഗൗരവത്തോടെ തന്നെ സംസാരിച്ചു. 'ഡാർലിംഗ്സ്' എന്ന ചിത്രത്തിൽ റോഷൻ മാത്യുവിനൊപ്പം സഹകരിച്ച അനുഭവം ആലിയ ഓർത്തെടുത്തു. മലയാളത്തിലും ഹിന്ദിയിലുമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച റോഷൻ വളരെ അഭിരുചിയുള്ള നടനാണെന്ന് ആലിയ പറഞ്ഞു. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് സന്തോഷകരമായ അനുഭവമായിരുന്നു എന്നും ആലിയ കൂട്ടിചേർത്തു.
പ്രാദേശികമായ സിനിമകളെ വേർതിരിച്ച് കാണുന്നില്ലെന്ന് ആലിയ വ്യക്തമാക്കി. "സൃഷ്ടിപരമായ ലോകത്ത് എല്ലാരും ഒരേ സ്പേസിലാണ്. പാൻഡെമിക് ഒരു ബോധം സൃഷ്ടിച്ചിട്ടുണ്ട് – നാം ഒരൊറ്റ യൂണിറ്റാണ്. ഇപ്പോൾ ഉള്ള പ്ലാറ്റ്ഫോമുകൾ കാരണം എല്ലാ തരം ഉള്ളടക്കവും ഒരു ഉറവിടത്തിൽ ലഭ്യമാണ്," എന്നായിരുന്നു ആലിയയുടെ വാക്കുകൾ.