Begin typing your search above and press return to search.
"ബ്രോ കോഡ്": കാർത്തിക് യോഗി ചിത്രത്തിൽ നായകനാകുന്നത് രവിമോഹൻ

തമിഴ് താരം രവി മോഹൻ നായകനാകുന്ന പുതിയ ചിത്രം "ബ്രോ കോഡ്" . പ്രശസ്ത സംവിധായകൻ കാർത്തിക് യോഗി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് രവി മോഹൻ സ്റ്റുഡിയോയുടെ ബാനറിൽ രവി മോഹൻ തന്നെയാണ്. തൻ്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് "ബ്രോ കോഡ്".
ഡിക്കിലൂന, വടക്കുപട്ടി രാമസാമി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കാർത്തിക് യോഗി സംവിധാനം ചെയ്യാൻ പോകുന്ന മൂന്നാം ചിത്രമാണ് "ബ്രോ കോഡ്". ആക്ഷൻ കോമഡി ചിത്രമായി ഒരുക്കുന്ന ബ്രോ കോഡിൽ പ്രശസ്ത നടൻ എസ് ജെ സൂര്യയും ഒരു നിർണ്ണായക വേഷം ചെയ്യുമെന്നാണ് റിപ്പോർട്ട്. രവി മോഹനുമൊത്തുള്ള എസ് ജെ സൂര്യയുടെ ആദ്യത്തെ ചിത്രമായിരിക്കും ഇത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും. പിആർഒ - ശബരി
Next Story