'ബംപ് ബഡ്ഡീസ്: രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ഇല്യാന ഡി ക്രൂസ്

രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ-പോർച്ചുഗീസ് നടിയായ ഇല്യാന ഡി ക്രൂസും ഭർത്താവ് മൈക്കിൾ ഡോളനും. ഈ വർഷം ആദ്യം ആണ്താൻ രണ്ടാമതും ഗർഭിണിയാണെന്ന് ഇല്യാന സൂചന നൽകിയത്. ഇപ്പോഴിതാ തന്റെ നിറവയറുമായുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

ഗർഭിണിയായ സുഹൃത്തിനൊപ്പം പുഞ്ചിരിയോടെ മുഖാമുഖം നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇല്യാന പങ്കുവെച്ചത്. 'ബംപ് ബഡ്ഡീസ്' എന്ന അടിക്കുറിപ്പോടെയാണ് ഇല്യാന ചിത്രം ഷെയർ ചെയ്‌തത്. കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ചിത്രത്തിൽ ഇല്യാന ധരിച്ചത്.

ഗർഭിണിയാണെന്ന സൂചന ജനുവരിയിൽ പുതുവത്സര പോസ്റ്റിലാണ് ഇല്യാന നൽകിയത്. ഫെബ്രുവരിയിൽ താരം രസകരമായൊരു പോസ്റ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. 'ഗർഭിണിയാണെന്ന് പറയാതെ പറയൂ' എന്നാണ് ഇല്യാന ഡി ക്രൂസ് അന്ന് പങ്കുവെച്ച പോസ്റ്റ്.

2023-ലാണ് ഇല്യാനയും മൈക്കിളും വിവാഹിതരായത്. അടുത്ത വർഷം ഓഗസ്റ്റിൽ തങ്ങൾക്കൊരു മകൻ പിറന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ഇല്യാന ആരാധകരോട് പങ്കുവച്ചത്.

Related Articles
Next Story