ഒന്നും കാണാൻ പറ്റുന്നില്ല; ആക്ഷൻ രംഗത്തിനിടെ പരിക്കേറ്റു: അജയ് ദേവ്ഗൺ

നിരവധി താരങ്ങളാണ് ‘സിങ്കം എഗെയ്ൻ’ സിനിമയിൽ വേഷമിടുന്നത്. നവംബർ ഒന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം ദീപിക പദുക്കോൺ, അക്ഷയ് കുമാർ, കരീന കപൂർ, രൺവീർ സിംഗ്, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കണ്ണിന് പരിക്കേറ്റതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അജയ് ദേവ്ഗൺ.

കട്ടിയുള്ള കൂളിങ് ഗ്ലാസ് ധരിച്ചാണ് അജയ് ദേവ്ഗൺ ബിഗ് ബോസ് വേദിയിലെത്തിയത്. കണ്ണ് വീങ്ങിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സൽമാൻ, ഇക്കാര്യം താരത്തോട് ചോദിക്കുകയായിരുന്നു. ആക്ഷൻ സീക്വൻസിനിടെ കണ്ണിൽ അടിയേൽക്കുകയും തുടർന്ന് സാരമായ പരിക്ക് പറ്റിയെന്നും അജയ് മറുപടി നൽകി. പിന്നാലെ ചെറിയ സർജറി നടത്തേണ്ടി വന്നു.

രണ്ട്-മൂന്ന് മാസത്തേക്ക് ഒന്നും കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ നല്ല ഭേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി സംഘട്ടന രംഗങ്ങൾ ചെയ്യുമ്പോൾ ഇതെല്ലാം സാധാരണമാണെന്ന് സൽമാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതേസമയം, രോഹിത് ഷെട്ടി ഒരുക്കുന്ന സിങ്കം എഗെയ്ൻ, സംവിധായകന്റെ കോപ് യൂണിവേഴ്‌സിൽ പെടുന്ന ചിത്രമാണ്. ഇതുവരെ നാല് ചിത്രങ്ങളാണ് കോപ് യൂണിവേഴ്സ് ഫ്രാഞ്ചെസിയിൽ എത്തിയിട്ടുള്ളത്.

Related Articles
Next Story