'വളരെ രസമുള്ള ഒരു അഭിനേത്രിയാണ് ചേച്ചി. വളരെ നന്നായി കോമഡി ഹാന്‍ഡില് ചെയ്യാന്‍ ആള്‍ക്ക് സാധിക്കും' വിപിൻ ദാസ്

അനശ്വര രാജനും മല്ലിക സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു കോമഡി ഫാമിലി ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. ഇപ്പോഴിതാ മല്ലിക സുകുമാരനൊപ്പം വർക്ക് ചെയ്യാൻ തനിക്ക് വളരെക്കാലം മുൻപ് തന്നെ ആഗ്രഹം ഉണ്ടായിരുന്നെന്ന് വെളിപ്പടുത്തുകയാണ് ചിത്രത്തിൻറെ നിർമ്മാതാവായ വിപിൻ ദാസ്. വളരെ നന്നായി കോമഡി കൈകാര്യം ചെയ്യാൻ കഴിയുന്ന കലാകാരിയാണ് മല്ലിസുകുമാരനെന്നും അതുകൊണ്ട് തന്നെ ഏത് കഥാപാത്രത്തോടും അവർ പെട്ടെന്ന് ചേരുമെന്നും വിപിൻ ദാസ് പറഞ്ഞു.
‘വ്യസനസമേതം ബന്ധുമിത്രാദികള്‍ സിനിമയുടെ സെറ്റില്‍ പലര്‍ക്കും ഇരട്ട പേരൊക്കെ ഇട്ടുകൊടുത്തത് മല്ലിക ചേച്ചിയാണ്. വളരെ കൂളായ ആളാണ്. എനിക്ക് മല്ലിക ചേച്ചിയുമായി വര്‍ക്ക് ചെയ്യണമെന്ന് പണ്ടേ നല്ല ആഗ്രഹമുണ്ടായിരുന്നു. വളരെ രസമുള്ള ഒരു അഭിനേത്രിയാണ് ചേച്ചി. വളരെ നന്നായി കോമഡി ഹാന്‍ഡില് ചെയ്യാന്‍ ആള്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ എവിടെയാണെങ്കിലും മല്ലിക ചേച്ചി അവിടെ ചേര്‍ന്നു കൊള്ളും. ഏത് കഥാപാത്രത്തിലേക്കും ചേച്ചിയെ കൊണ്ടുവരാന്‍ സാധിക്കും. അങ്ങനെ എനിക്ക് ചേച്ചിയെ കൊണ്ടുവരാന്‍ അവസരം ലഭിച്ചത് വ്യസനസമേതം ബന്ധുമിത്രാദികള്‍ സിനിമയിലാണ്. ആദ്യം ഈ പടത്തിലേക്ക് ചേച്ചി വരുമോ ഇല്ലയോയെന്ന സംശയമുണ്ടായിരുന്നു. എന്തോ അസുഖമുള്ളത് കാരണം ആദ്യം വരാന്‍ ബുദ്ധിമുട്ട് പറഞ്ഞിരുന്നു. പക്ഷെ അവസാനം ചേച്ചി വന്നു. സെറ്റില്‍ വളരെ ആക്ടീവായി നില്‍ക്കുകയും ചെയ്തു. കൃത്യസമയത്ത് വരികയും വളരെ എനര്‍ജിയില്‍ വര്‍ക്ക് ചെയ്യുകയും ചെയ്യുന്ന ആളാണ് മല്ലിക ചേച്ചി.
ചെറിയ ആളുകള്‍, വലിയ ആളുകള്‍ എന്ന വ്യത്യാസം കാണിക്കാതെ എല്ലാവരോടും ഒരുപോലെയാണ് ചേച്ചിയുടെ പെരുമാറ്റം. ഞങ്ങളുടെ സെറ്റില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ആളാണ് മല്ലിക ചേച്ചി,’ വിപിന്‍ ദാസ് പറയുന്നു.
ആദ്യ ചിത്രമായ മുത്തു ഗൗ ഒരു പരാജയമായിരുന്നെങ്കിലും പിന്നീട് ഒരുക്കിയ ജയ ജയ ജയ ജയഹേ 2022ലെ മലയാളം സിനിമകളില്‍ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളിലൊന്നായിരുന്നു. അതിന് ശേഷം പൃഥ്വിരാജ് സുകുമാരനെയും ബേസില്‍ ജോസഫിനെയും നായകന്മാരാക്കി ഇറങ്ങിയ ഗുരുവായൂരമ്പല നടയിലും മികച്ച ചിത്രമായിരുന്നു. സോഷ്യല്‍ മീഡിയ താരങ്ങളെ നായകന്മാരാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ എന്ന സിനിമക്കായി തിരക്കഥ എഴുതിയതും വിപിന്‍ ദാസായിരുന്നു.