അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൻറെ ഭാഗമാകാൻ ദീപിക പദുകോൺ

അമ്മയെ ശേഷം വീണ്ടും അഭിനയത്തിലേക്ക് സജീവമാകാൻ ഒരുങ്ങുകയാണ് ദീപിക പദുക്കോൺ. സന്ദീപ് റെഡ്ഡി വാംഗയുടെ പ്രഭാസ് ചിത്രം സ്‌പിരിറ്റിൽ നിന്നും ദീപികയെ ഒഴിവാക്കിയതിന് തുടർന്നുണ്ടായ വിവാദങ്ങൾക്ക് ഒടുവിൽ ഇപ്പോഴിതാ മറ്റൊരു വലിയ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ദീപിക പദുകോൺ. അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദീപികയും എത്തുന്നത്.

തമിഴിലെ പ്രശസ്ത‌ ബാനർ ആയ സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം അല്ലു അർജുൻ്റെ 22-ാമത്തെയും ആറ്റ്ലിയുടെ ആറാമത്തേയും ചിത്രമാണ്. പുഷ്പ ഫ്രാഞ്ചൈസിയിലൂടെ ഉത്തരേന്ത്യയിൽ വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ അല്ലു അർജുനൊപ്പം ആദ്യമായാണ് ദീപിക പദുകോൺ അഭിനയിക്കുന്നത്. അതേസമയം ദീപികയ്ക്ക് പുറമെ മൃണാൾ താക്കൂർ, ജാൻവി കപൂർ, ഭാഗ്യശ്രീ ബോർസെ എന്നിവറം ചിത്രത്തിൻറെ ഭാഗമാകുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല.

ഒരു പാരലൽ യൂണിവേഴ്‌സിൻറെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തിൽ അല്ലു അർജുൻ മൂന്ന് വ്യത്യസ്‌ വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ഈ മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജവാൻ അടക്കം വലിയ വിജയങ്ങൾ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. 200 കോടി പ്രൊഡക്ഷൻ കോസ്റ്റ് വരുന്ന ചിത്രത്തിന്റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ചെലവഴിക്കുന്നത്. കരിയറിലെ ആറാം ചിത്രത്തിന് ആറ്റ്ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അർജുന് പ്രതിഫലമായി ലഭിക്കുക. ഹോളിവുഡിനെ പ്രമുഖ സ്റ്റുഡിയോകളാണ് ചിത്രത്തിന്റെ വിഎഫ്എക്സ് നിർവ്വഹിക്കുന്നത്.

Related Articles
Next Story