ഡിജോ ജോസ് ആന്റണി - ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പള്ളിച്ചട്ടമ്പി ആരംഭിച്ചു
ഡിജോ ജോസ് ആന്റണി - ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പള്ളിച്ചട്ടമ്പി ആരംഭിച്ചു

1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി'' വലിയ വിജയങ്ങള്‍ നേടിയ ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആന്റെണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വേള്‍ഡ് വൈഡ് ഫിലിംസ് ഇന്‍ഡ്യയുടെ ബാനറില്‍ നൗഫല്‍ ,ബ്രജേഷ് എന്നിവര്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു.തന്‍സീര്‍ സലാമും, സി.സി.സി ബ്രദേഴ്‌സുമാണ് കോ - പ്രൊഡ്യൂസേര്‍സ്- ജൂണ്‍ ഇരുപത്തിമൂന്ന് തിങ്കളാഴ്ച്ച പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണം ആരംഭിച്ചു.ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തില്‍, തെന്നിന്ത്യന്‍ താരം കയാഡുലോഹര്‍ ( ഡ്രാഗണ്‍ തമിഴ് മൂവി ഫെയിം) നായികയാകുന്നു.
ഡ്രാഗണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവഹൃദ്ധയങ്ങള്‍ കീഴടക്കിയ താരം കൂടിയാണ് കയാഡുലോഹര്‍. ഈ ചിത്രത്തിലും ഏറെ അഭിനയ സാധ്യതകള്‍ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്.മികച്ച അഭിപ്രായവും. വിജയവും നേടി മുന്നേറുന്ന നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ആയിരരത്തിത്തൊള്ളായിരത്തി അമ്പത്തിഏഴ് കാലഘട്ടത്തില്‍, ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാന്‍വാസ്സിലും, വലിയ മുതല്‍ മുടക്കിലും, വലിയ ജനപങ്കാളിത്തത്തോടെയും ആണ് അവതരിപ്പിക്കുന്നത്.
കലാസംവിധാനത്തിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിചട്ടമ്പി.പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിര്‍വഹിക്കുന്നത്.വിജയരാഘവന്‍, തെല്ലങ്കു നടന്‍ ശിവകുമാര്‍,
സുധീര്‍ കരമന, ജോണി ആന്റണി , ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ഡര്‍, ജയകൃഷ്ണന്‍, വിനോദ് കെടാമംഗലം , ജോസൂട്ടി , തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.ദാദാസാഹിബ്, ശിക്കാര്‍, ഒരുത്തീ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം - ജയ്ക്ക് ബിജോയ് ഛായാഗ്രഹണം - ടിജോ ടോമി.എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്.
മേക്കപ്പ് -റഷീദ് അഹമ്മദ് .കോസ്റ്റ്യും -ഡിസൈന്‍- മഞ്ജുഷ രാധാകൃഷ്ണന്‍ ഫിനാന്‍സ് കണ്‍ട്രോളര്‍ - അനില്‍ ആമ്പല്ലൂര്‍ '
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - കിരണ്‍ റാഫേല്‍, റെനിത് രാജ്.സ്റ്റില്‍സ് -ഋഷ് ലാല്‍ ഉണ്ണികൃഷ്ണന്‍ 'കാസ്റ്റിംഗ് - ഡയറക്ടര്‍ - ബിനോയ് നമ്പാല .ലൈന്‍ പ്രൊഡ്യൂസര്‍ - അലക്‌സ് ഈ കുര്യന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് മേനോന്‍
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നോബിള്‍ ജേക്കബ്,പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - എബി കോടിയാട്ട്,, ജെറി വിന്‍സന്റ് '
കാഞ്ഞാര്‍, പൈനാവ് , മൂലമറ്റംതുടങ്ങിയ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.പിആര്‍ഒ വാഴൂര്‍ ജോസ്.