മകന്റെ ഗ്രാജുവേഷൻ ചടങ്ങിൽ ഐശ്വര്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ധനുഷ് വിവാഹമോചനം ഒന്നിച്ചുള്ള ചിത്രം പങ്ക് വക്കുന്നത് ഇതാദ്യം

ധനുഷിനും ഐശ്വര്യയ്ക്കും ഇത് അഭിമാനനിമിഷം. മകൻ യാത്രയുടെ ഗ്രാജുവേഷൻ ചടങ്ങിന് ഇരുവരും ഒരുമിച്ചെത്തി. സോഷ്യൽ മീഡിയയിൽ ധനുഷ് പോസ്റ്റ് ചെയ്ത മകനും ഐശ്വര്യക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുന്നത്. പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. യാത്ര എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിട്ടുണ്ട്. ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നിൽക്കുന്നതാണ് ചിത്രങ്ങളാണ് പങ്ക് വച്ചിരിക്കുന്നത്.
വിവാഹമോചന ശേഷം ഇത് ആദ്യമായാണ് ധനുഷ് ഐശ്വര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് ചിത്രങ്ങൾ വയറലായത്. വിവാഹമോചനത്തിന് ശേഷവും ഇരുവരും ഒന്നിച്ചെത്തിയതും പരസ്പര ബഹുമാനം നിലനിർത്തുന്നതും സോഷ്യൽ മീഡിയയിൽ പ്രശംസിക്കപ്പെടുകയാണ്. അഭിമാനമുള്ള അച്ഛൻ എന്ന് ഉപയോഗിക്കാതെ അഭിമാനമുള്ള മാതാപിതാക്കൾ എന്ന് ഉപയോഗിച്ചതിനെ പക്വത ഉള്ള തീരുമാനമായാണ് പലരും വിശേഷിപ്പിക്കുന്നത്. യാത്രയുടെ നേട്ടത്തിന് അഭിനന്ദനം, രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം, സ്വന്തം മകന് ഇവർ നൽകുന്ന പിന്തുണ നോക്കൂ, ഇങ്ങനെയായിരിക്കണം രക്ഷകർതൃത്വം എന്നെല്ലാമാണ് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങൾ.
ഇതേ ചിത്രം രജനികാന്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എൻ്റെ കൊച്ചു മകൻ ആദ്യത്തെ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അഭിനന്ദനങ്ങൾ യാത്ര കണ്ണാ' എന്നാണ് രജനികാന്ത് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
2022-ലാണ് ധനുഷും ഐശ്വര്യയും 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. അന്ന് സിനിമാ മേഖലയിൽ ഇത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. 2024-ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. ചെന്നൈ അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥിയായിരുന്നു യാത്ര. യാത്രയെക്കൂടാതെ ലിംഗ എന്നൊരു മകൻകൂടി ഇവർക്കുണ്ട്.