സെന്‍സര്‍ പൂര്‍ത്തിയാക്കി യുഎ സര്‍ട്ടിഫിക്കറ്റ് നേടി ധനുഷ്- ശേഖര്‍ കമ്മൂല ചിത്രം 'കുബേര'; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറര്‍ ഫിലിംസ്
സെന്‍സര്‍ പൂര്‍ത്തിയാക്കി യുഎ സര്‍ട്ടിഫിക്കറ്റ് നേടി ധനുഷ്- ശേഖര്‍ കമ്മൂല ചിത്രം 'കുബേര'; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറര്‍ ഫിലിംസ്

തമിഴ് സൂപ്പര്‍ താരം ധനുഷിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം 'കുബേര' യുടെ സെന്‍സറിങ് പൂര്‍ത്തിയായി. യുഎ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 181 മിനിറ്റ് ആണ്. ജൂണ്‍ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്പനക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദന. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് , പേടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് അപ്ലിക്കേഷനുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നേരത്തെ റിലീസ് ചെയ്ത ടീസര്‍, ചിത്രത്തിലെ ഗാനങ്ങള്‍, വ്യത്യസ്തമായ പോസ്റ്ററുകള്‍ എന്നിവയെല്ലാം വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുക എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍, ടീസര്‍ എന്നിവ സമ്മാനിച്ചത്. പ്രണയം, ആക്ഷന്‍, ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി, തീവ്രമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും ഇവ സൂചിപ്പിക്കുന്നു. ധനുഷ്, നാഗാര്‍ജുന, രശ്മിക എന്നിവരെ കൂടാതെ ജിം സര്‍ഭും, ദലിപ് താഹിലും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന 'കുബേര' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റര്‍ - കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - തൊട്ട ധരണി, പിആര്‍ഒ ശബരി.