പ്രേക്ഷകരെ ഞെട്ടിച്ച് ഇന്ദ്രജിത്തിന്റെ ധീരം മൂവി

ചിത്രത്തിന് മികച്ച അഭിപ്രായം

Starcast : ഇന്ദ്രജിത്ത്, നരേൻ

Director: ജിതിൻ ടി സുരേഷ്

( 3.5 / 5 )




ഇന്നലെ റിലീസ് ചെയ്ത ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് 'ധീരം'

നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്ത ഈ ചിത്രം, ഒരു സാധാരണ പോലീസ് അന്വേഷണത്തിനപ്പുറമുള്ള കഥയാണ് പറയുന്നത്.

ഒരു കൊലപാതക കേസാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു.

ഐജി ജേക്കബ് ചെറിയാന്റെ മരുമകൻ ജോൺ കുര്യൻ കൊല്ലപ്പെടുന്നു. ഈ കേസ് അന്വേഷിക്കാൻ എ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നു. സ്റ്റാലിൻ ജോസഫ് ആയി എത്തുന്നത് ഇന്ദ്രജിത് സുകുമാരൻ ആണ്.

ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നുന്ന കേസ്, പക്ഷേ അന്വേഷണം മുന്നോട്ട് പോകുമ്പോൾ അപ്രതീക്ഷിത വഴികളിലേക്ക് തിരിയുകയും കേസ് കൂടുതൽ മുറുകുകയും ചെയ്യുന്നു.ഒരു ക്രൈം ത്രില്ലർ ചിത്രത്തിന് വേണ്ട എല്ലാ സസ്പെൻസും ചിത്രം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

അവസാന നിമിഷം വരെ ആ സസ്പെൻസ് നിലനിർത്താൻ സംവിധായകനും സിനിമ ശ്രമിച്ചിട്ടുമുണ്ട്.

ഇതിനു മുൻപ് പല ചിത്രങ്ങളിലും പോലീസ് വേഷത്തിൽ ഇന്ദ്രജിത് വന്നിട്ടുള്ളതാണ്

പോലീസ് വേഷങ്ങളിൽ ഇന്ദ്രജിത്ത് എത്രത്തോളം മികച്ചതാണെന്ന് നമുക്കറിയാം. ഇവിടെ, എ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ, അദ്ദേഹത്തിന്റെ സ്ഥിരം കൈയൊതുക്കത്തോടെ, ശാന്തമായ തീവ്രതയോടെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന് ആവശ്യമായ ഗൗരവം നൽകാൻ അദ്ദേഹത്തിന് സാധിച്ചു.

• ചിത്രത്തിലെ ചില സാങ്കേതിക മികവുകൾ നോക്കാം.

ചിത്രത്തിന്റെ ഛായാഗ്രഹണം സൗഗന്ദ് ആണ് .എടുത്തു പറയേണ്ട ഒന്നാണ് അദേഹത്തിന്റെ ചായഗ്രഹണം . ഒരു ത്രില്ലർ സിനിമയ്ക്ക് ആവശ്യമായ മൂഡും അന്തരീക്ഷവും പകർത്താൻ ക്യാമറ കാഴ്ചകൾക്ക് കഴിഞ്ഞിട്ടുണ്ട്. മണികണ്ഠൻ അയ്യപ്പയുടെ പശ്ചാത്തല സംഗീതം സിനിമയുടെ ആകാംഷ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

ഇനി ചില പോരായ്മകൾ നോക്കാം

ചിത്രത്തിന് ശക്തമായ ഒരു കേന്ദ്ര ആശയം ഉണ്ടെങ്കിലും, തിരക്കഥ പലപ്പോഴും അമിതമായി സങ്കീർണ്ണമാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് തോന്നിപ്പോകാം.

ഒരുപാട് 'ട്വിസ്റ്റുകൾ' കുത്തിനിറയ്ക്കുന്നതിനിടയിൽ, ചില കഥാപാത്രങ്ങളോടും രംഗങ്ങളോടുമുള്ള വൈകാരികമായ ബന്ധം സ്ഥാപിക്കാൻ സിനിമയ്ക്ക് കഴിയാതെ പോകുന്നുണ്ട്. അന്വേഷണത്തിന്റെ ആദ്യഭാഗങ്ങൾ ചിലപ്പോൾ പ്രേക്ഷകരെ പൂർണ്ണമായി ആകർഷിക്കുന്നില്ല, ഒരു സാധാരണ പോലീസ് നടപടിക്രമം പോലെ തോന്നാം.

ക്ലൈമാക്സ് ആകാംഷ നിലനിർത്തുന്നുണ്ടെങ്കിലും, അവിശ്വസനീയമായ ചില കാര്യങ്ങൾ സംഭവിക്കുന്നതായി തോന്നാം. അതുപോലെ, ചില കാരണങ്ങൾ പ്രേക്ഷകന് പൂർണ്ണമായി ബോധ്യപ്പെടുന്നില്ല എന്നും ഒരു അഭിപ്രായമുണ്ട്.

'ധീരം' ഒരു മികച്ച ക്രൈം ത്രില്ലർ ആവാനുള്ള സാധ്യതകളുണ്ടായിരുന്ന ഒരു ചിത്രമാണ്. സിനിമയിലെ ഇന്ദ്രജിത്തിന്റെ പ്രകടനവും, സാങ്കേതിക മേന്മകളും, അവസാനം വരെ സസ്പെൻസ് നിലനിർത്താനുള്ള ശ്രമവും പ്രശംസനീയമാണ്.

എങ്കിലും, അമിതമായ ട്വിസ്റ്റുകൾ കാരണം കഥയുടെ സ്വാഭാവിക ഒഴുക്ക് പലപ്പോഴും നഷ്ടപ്പെടുന്നുണ്ട്. ഒരു ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർക്ക് ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് 'ധീരം'

Related Articles
Next Story