മകളുടെ ജനനമാണ് വലിയ മൊമന്റ്; ആൺകുട്ടിയായിരുന്നുവെങ്കിൽ എന്നെപോലെയാകുമോയെന്ന തോന്നൽ വരും: ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan Daughter

ഒരു പ്രത്യേക ഫാൻ ബേസുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. ആരാധകറിൽ ഏറെയും ധ്യാനിന്റെ അഭിമുഖങ്ങൾ കണ്ട് ഫാനായതാണ്. മറ്റുള്ള താരങ്ങളെപ്പോലെ സിനിമ തെരഞ്ഞെടുക്കുന്നതിൽ ചൂസിയല്ല ധ്യാൻ ശ്രീനിവാസൻ. എല്ലാത്തരം സിനികളിലും അഭിനയിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവയിൽ ചിലതൊക്കെ പരാജയപ്പെടാറുമുണ്ട്.

ഒരുപക്ഷെ മലയാള സിനിമയിൽ എല്ലാ ആഴ്ചയിലും സിനിമ റിലീസ് ചെയ്യുന്ന ഏക നടൻ ധ്യാൻ മാത്രമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് പരിഹാസങ്ങൾ വരാറുണ്ടെങ്കിലും നടനെ അതൊന്നും ബാധിക്കാറില്ല. അന്നും ഇന്നും അഭിനയത്തേക്കാൾ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നതിനോടാണ് ധ്യാനിന് താൽപര്യവും. സൂപ്പർ സിന്ദ​ഗിയാണ് ധ്യാനിന്റെ ഏറ്റവും പുതിയ സിനിമ.

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ധ്യാൻ. മകളുടെ ജനനമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൊമന്റ് എന്നാണ് ധ്യാൻ പറഞ്ഞത്. പേഴ്സണൽ ലൈഫിലെ ഏറ്റവും വലിയ മൊമന്റെന്ന രീതിയിൽ ഞാൻ കാണുന്നത് എനിക്ക് കുഞ്ഞുണ്ടായ ദിവസമാണ്. അതിന്റെ പ്രത്യേക എന്തെന്നാൽ ഉണ്ടായത് ഒരു പെൺകുഞ്ഞാണ്.

ആൺകുട്ടിയായിരുന്നുവെങ്കിൽ എന്നെപോലെയാകുമല്ലോയെന്ന തോന്നൽ വന്നേനെ. പക്ഷെ ഒരു പെൺകുട്ടിയുണ്ടായപ്പോൾ സ്ത്രീകളെ കാണുന്ന രീതിതൊട്ട് ജീവിതത്തിലെ എല്ലാം മാറി. എന്ന് കരുതി ഇതുവരെ സ്ത്രീകളെ ഞാൻ മോശമായിട്ടാണ് കണ്ടിരുന്നതെന്ന് കരുതരുത്. മുമ്പും ബഹുമാനമുണ്ടായിരുന്നു. കുഞ്ഞ് പിറന്നശേഷം അത് കൂടിയെന്നാണ് ധ്യാൻ പറഞ്ഞത്.

മകൾ വന്ന ശേഷം ജീവിതം മാറിയതിനെക്കുറിച്ചെല്ലാം മുമ്പൊരിക്കലും ധ്യാൻ തുറന്ന് പറഞ്ഞിരുന്നു. പുകവലി ശീലം നിർത്തിയത് മകൾ വന്നശേഷം ആയിരുന്നുവെന്ന് ഒരിക്കൽ ധ്യാൻ പറഞ്ഞിട്ടുണ്ട്. മോൾ കൂടെ ഉള്ളപ്പോൾ വലിക്കാറേ ഇല്ല. ഇടക്ക് എങ്ങാനും ഒന്നോ രണ്ടോ വലിക്കും എന്നല്ലാതെ ഞാൻ പുക വലിക്കാറില്ല. അതും ഒരിക്കലും കാശ് കൊടുത്ത് വാങ്ങി വലിക്കാറും ഇല്ല എന്നായിരുന്നു ധ്യാൻ പറഞ്ഞത്.

Related Articles
Next Story