'നാരി ശക്തി' പരുപാടിയിൽ പങ്കെടുത്തില്ല. നടി തൃപ്തി ദിമ്രിയുടെ സിനിമകൾ ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്ത FICCI FLO.
FICCI FLO( ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ലേഡീസ് ഓർഗനൈസേഷൻ ) ജയ്പൂർ ചാപ്റ്റർ സംഘടിപ്പിച്ച 'നാരി ശക്തി' പരിപാടി വൻ വിവാദത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. നടി ത്രിപ്തി ദിമ്രി ജയ്പൂരിൽ എത്തിയപ്പോൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നതാണ് വിവാദങ്ങൾക്ക് തുടക്കമായത്.സെപ്റ്റംബർ 30-ന് JLN മാർഗിലെ ഒരു ഹോട്ടലിൽ ആണ് FICCI FLO ജയ്പൂർ ചാപ്റ്റർ സംഘടിപ്പിച്ച 'നാരി ശക്തി' പരിപാടി നടക്കാനിരുന്നത്. തൃപ്തിയായിരുന്നു ചടങ്ങിലെ പ്രധാന അഥിതി.ചടങ്ങു നടക്കുന്ന അടുത്ത 5 മിനിറ്റിനുള്ളിൽ എത്തുമെന്ന് കോൾ വഴി അറിയിച്ചതായി പരിപാടികൾ സംഘടിപ്പിച്ച വനിതാ സംരംഭകരിൽ ഒരാൾ പങ്കുവെച്ചു. എന്നാൽ ഏറെ വൈകിയിട്ടും താരം എത്താതിരുന്നതാണ് അംഗങ്ങളെ രോക്ഷാകുലരാക്കിയത്. ജയ്‌പ്പൂരിൽ തന്നെ മറ്റൊരു പരുപാടിയിൽ പങ്കെടുത്ത ശേഷം തരാം മുംബൈയിലേക്ക് തിരിച്ചുപോയി എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. തങ്ങളെ ഇങ്ങനെ ചതിച്ചതിനാൽ ജയ്പൂർ തൃപ്തിയെയും തൃപ്തിയുടെ വരും സിനിമയും ബഹിഷ്‌കരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. FICCI FLO യുടെ മുൻ ചെയർപേഴ്‌സണും ദേശീയ അംഗവുമായ അൽക്ക ബത്ര, പ്രതീകാത്മക പ്രതിഷേധത്തിൻ്റെ ഭാഗമായി കറുത്ത മാർക്കർ ഉപയോഗിച്ച് തൃപ്‌തിയുടെ ഫോട്ടോയ്ക്ക് കുറുകെ വരച്ചു. തുടർന്ന് നടിക്കെതിരെ കേസെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഈ പരിപാടിക്കായി 5.5 ലക്ഷം രൂപയാണ് തൃപ്തിയുമായി കരാർ ഉണ്ടായിരുന്നത് എന്ന് FLO വെളിപ്പെടുത്തി
''തൃപ്‌തിയുടെ സംസാരം കേൾക്കാൻ ഞങ്ങളുടെ അംഗങ്ങൾ എല്ലാവരും വളരെ ഉത്സാഹത്തോടെ എത്തിയിരുന്നു. ഞങ്ങളുടെ പരുപാടിയിൽ എത്താതെ അവർ ജയ്പൂരിലെ മറ്റൊരു പരിപാടിയിൽ പങ്കെടുത്ത് വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പോയി, അത് ഞങ്ങളെ നിരാശരാക്കി,” FLO ജയ്പൂർ ചെയർപേഴ്സൺ രഘുശ്രീ പോദ്ദാർ പറഞ്ഞു, കൂടാതെ മാധ്യമങ്ങളോട് കടുത്ത നിരാശയും അവർ പ്രകടിപ്പിച്ചു.നടിയുടെ പെരുമാറ്റത്തിൻ്റെ അടിസ്ഥാനത്തിലാണ് FLO നടിയെ ബഹിഷ്‌കരിക്കാൻ യോജിച്ച തീരുമാനമെടുത്തതെന്നും പൊദ്ദാർ വ്യക്തമാക്കി. രാജ് കുമാർ റാവുവിന്റെ കൂടെയുള്ള 'വിക്കി ഓർ വിദ്യ കാ വോ വാല വീഡിയോ' എന്ന ചിത്രമാണ് തൃപ്തിയുടെ അടുത്ത ഇറങ്ങാനുള്ള ചിത്രം.